മാഞ്ചസ്റ്റർ സിറ്റി നിരപരാധികൾ ആണ് എന്നും കുറ്റം ചെയ്തു എന്നു തെളിയിക്കപ്പെടുന്നത് വരെ എല്ലാവരും നിരപരാധികൾ ആണ് എന്നും പെപ് ഗ്വാർഡിയോള. എവർട്ടണ് പത്ത് പോയിന്റ് കുറക്കപ്പെട്ട സാഹചര്യത്തിൽ സിറ്റിക്ക് എതിരെയും നടപടികൾ വേണം എന്ന ചർച്ചകൾ നടക്കവെ ആണ് പെപിന്റെ പ്രതികരണം. സിറ്റിക്ക് എതിരെ നൂറിൽ അധികം ലംഘനങ്ങൾ കണ്ടെത്തിയിരുന്നു. അതിൽ വാദങ്ങൾ ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്.
“ജഡ്ജിയുടെ മുന്നിൽ വാദിക്കുന്നത് അഭിഭാഷകരാണ്. ഞങ്ങൾ എന്താലും ഫലം എന്ന് കാത്തിരിക്കുന്നു,” ഗ്വാർഡിയോള ഈ വിഷയത്തിൽ പറഞ്ഞു.
“എവർട്ടണിനെക്കുറിച്ച് ഒരു വാക്ക് പോലും ഞാൻ പറയാൻ പോകുന്നില്ല, കാരണം എന്താണ് സംഭവിച്ചതെന്നതിന്റെ യാഥാർത്ഥ്യം എനിക്കറിയില്ല. ഇത് തികച്ചും വ്യത്യസ്തമായ രണ്ട് കേസുകളാണ്,” ഗാർഡിയോള പറഞ്ഞു.
“എന്തുകൊണ്ടാണ് സിറ്റി തരംതാഴ്ത്തപെടാത്തത് എന്ന് ആളുകൾ ചോദിക്കുന്നുണ്ട് എന്ന് എനിക്കറിയാം. എന്നാൽ നമുക്ക് കാത്തിരിക്കാം. ഇത് രണ്ട് വ്യത്യസ്ത കേസുകളാണ്, ഇത് സമാനമല്ല. ഞങ്ങൾ ശിക്ഷിക്കപ്പെട്ടതുപോലെയാണ് നിങ്ങൾ എന്നെ ചോദ്യം ചെയ്യുന്നത്. ഇപ്പോൾ ഞങ്ങൾ നിരപരാധികളാണ്, കുറ്റം തെളിയുന്നത് വരെ നിരപരാധികൾ ആണ്. ഫിനാൻഷ്യൽ ഫെയർപ്ലേയുടെ ആരാധകൻ ആണ് താൻ” പെപ് പറഞ്ഞു.