ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ആര് കിരീടം നേടും എന്ന് ഉറപ്പാകും. ഇന്ന് അവസാന മാച്ച് ഡേയ മാഞ്ചസ്റ്റർ സിറ്റിയും ആഴ്സണലുമാണ് വ്യത്യസ്ത മത്സരങ്ങളിൽ കിരീട പ്രതീക്ഷയുമായി ഇറങ്ങുന്നത്. ഇപ്പോൾ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ഒന്നാമതും ആഴ്സണൽ രണ്ടാമതും ആണുള്ളത്. ഇവർക്ക് രണ്ടുപേർക്കും മാത്രമാണ് ഇപ്പോൾ കിരീട പ്രതീക്ഷയുള്ളത്.
കിരീട പ്രതീക്ഷയുടെ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന മാഞ്ചസ്റ്റർ സിറ്റിയാണെന്ന് തന്നെ പറയാം. മാഞ്ചസ്റ്റർ സിറ്റിക്ക് 37 മത്സരങ്ങളിൽ നിന്ന് 88 പോയിന്റും ആഴ്സണലിന് 86 പോയിന്റുമാണ് ഉള്ളത്. മാഞ്ചസ്റ്റർ സിറ്റി ഇത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ച് വെസ്റ്റ് ഹാമിനെയും. ആഴ്സണൽ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ വെച്ച് എവർട്ടണെയും നേരിടുന്നു.
ഹോം മത്സരം ആയതുകൊണ്ട് ഇരുവരും വിജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇരുവരും വിജയിക്കുകയാണെങ്കിൽ മാഞ്ചസ്റ്റർ സിറ്റി തുടർച്ചയായ നാലാം തവണയും ചാമ്പ്യന്മാരായി മാറും. മാഞ്ചസ്റ്റർ സിറ്റി പോയിൻറ് നഷ്ടപ്പെടുത്തിയാൽ മാത്രമേ ആഴ്സണലിന് പ്രതീക്ഷയുള്ളൂ. മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെടുകയോ സമനില വഴങ്ങുകയോ ചെയ്യുകയും ആഴ്സണൽ വിജയിക്കുകയും ചെയ്താൽ കിരീടം ആഴ്സണലിന് നേടാൻ ആകും.
മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെടുകയും ആഴ്സണൽ വിജയിക്കുകയും ചെയ്താൽ ആഴ്സണലിന് 89 പോയിന്റും മാഞ്ചസ്റ്റർ സിറ്റിക്ക് 88 പോയിന്റും ആകും ഉണ്ടാവുക. അപ്പോൾ അവർ ചാമ്പ്യന്മാർ ആകും. മാഞ്ചസ്റ്റർ സിറ്റി സമനില വഴങ്ങുകയും ആഴ്സണൽ വിജയിക്കുകയും ചെയ്താൽ ഇരു ടീമുകൾക്കും 89 പോയിൻറ് ആകും. അപ്പോഴും ആഴ്സണലിന് ആണ് കിരീടം ലഭിക്കുക. കാരണം മാഞ്ചസ്റ്റർ സിറ്റിയെക്കാൾ ഗോൾ ഡിഫറൻസ് മാഞ്ചസ്റ്റർ സിറ്റിക്ക് ആണ് ഉള്ളത്. അവർക്ക് പ്ലസ് 61 ആണ് ഗോൾ ഡിഫറൻസ്. മാഞ്ചസ്റ്റർ സിറ്റിക്ക് പ്ലസ് 60 ആണ് ഗോൾ ഡിഫറൻസ്.
മാഞ്ചസ്റ്റർ സിറ്റിക്ക് അവസാന സീസണുകളിൽ എല്ലാം ഇത്തരം സമ്മർദ്ദങ്ങൾ അതിജീവിച്ച പരിചയമുള്ളതുകൊണ്ട് സിറ്റിയെ തന്നെയാണ് എല്ലാവരും ഫേവറേറ്റ്സുകൾ ആയി കാണുന്നത്. ഇന്ന് രാത്രി 8:30നാണ് രണ്ടു മത്സരങ്ങളും നടക്കുന്നത്. കളി സ്റ്റാർ സ്പോർട്സിലും ഹോട്ട് സ്റ്റാറിലും തൽസമയം കാണാം.