സിറ്റിക്കും ആഴ്സണലിനും സമനില!! ലിവർപൂളിന് സന്തോഷം

Newsroom

Updated on:

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടന്ന ഏവരും കാത്തിരുന്ന മത്സരം നിരാശ നിരാശയിൽ അവസാനിച്ചു‌. ഇന്ന് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയും ആഴ്സണലും നേർക്ക്നേർ വന്ന മത്സരം ഗോൾ രഹിതമായാണ് അവസാനിച്ചത്. ഗോൾ രഹിതമായതല്ല ഇരു ടീമുകളും കാര്യമായ നീക്കങ്ങൾ ഒന്നും ഇന്ന് നടത്തിയില്ല. വളരെ വിരസമായിരുന്നു ഇന്നത്തെ മത്സരം.

മാഞ്ചസ്റ്റർ സിറ്റി 24 03 31 22 46 45 256

മാഞ്ചസ്റ്റർ സിറ്റിയുടെ ഹോം ഗ്രൗണ്ട് ആയ ഇതിഹാസ സ്റ്റേഡിയത്തിലായിരുന്നു മത്സരം നടന്നിരുന്നത്. മാഞ്ചസ്റ്റർ സിറ്റി പന്ത് കൂടുതൽ സമയം കൈവശം വെച്ചു എങ്കിലും അവർക്ക് കൃത്യമായ അവസരങ്ങൾ സൃഷ്ടിക്കാനായില്ല. ആഴ്സണൽ ഡിഫൻസിൽ ഊന്നി കൗണ്ടർ അറ്റാക്ക് നോക്കിയുള്ള ഒരു ടാക്റ്റിക്സിൽ ആയിരുന്നു ഇറങ്ങിയത്. ആസണലിനും അവരുടെ ഫൈനൽ തേർഡിലെ പിഴവുകൾ കാരണം ഗോൾ കണ്ടെത്താനായില്ല. സിറ്റിക്ക് ഓരു ഷോട്ട് മാത്രമാണ് ടാർഗറ്റിലേക്ക് തൊടുക്കാൻ ആയത്. ആഴ്സണലിന് രണ്ടും.

ഈ കളി സമനിലയിൽ ആയത് ലിവർപൂളിന് ഗുണമാകും. ലിവർപൂൾ ഒന്നാമത് തന്നെ തുടരും. അതേസമയം ആഴ്സണൽ 65 പോയിന്റുമായി രണ്ടാം സ്ഥാനത്തും, 64 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി മൂന്നാം സ്ഥാനത്തും നിൽക്കുന്നു.