പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി പുതിയ സീസണായുള്ള മൂന്നാം കിറ്റ് അവതരിപ്പിച്ചു. വ്യത്യസ്തമായ ഡിസൈനുള്ള ജേഴ്സിക്ക് അത്ര നല്ല പ്രതികരണമല്ല ആരാധകരിൽ നിന്ന് ലഭിക്കുന്നത്. ജേഴ്സി ഡിസൈനിൽ ആരാധകർ തൃപ്തരല്ല. ജേഴ്സി പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ പ്യൂമ ആണ് ഒരുക്കിയിരിക്കുന്നത്. ജേഴ്സി ഓൺ ലൈൻ സ്റ്റോറുകളിൽ ഇന്ന് മുതൽ ലഭ്യമാണ്. പുതിയ സീസൺ പരാജയത്തോടെ തുടങ്ങിയ സിറ്റി രണ്ടാം ലീഗ് മത്സരത്തിനായുള്ള ഒരുക്കത്തിലാണ്.