പ്രീമിയർ ലീഗ് കിരീടം നേടാൻ മാഞ്ചസ്റ്റർ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ക്വാഡ് ഒരു രണ്ടു വര്ഷം കൂടെ മുന്നോട്ട് പോവേണ്ടി വരുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താത്കാലിക കോച്ച് ഒലെ ഗണ്ണാർ സോൾഷ്യാർ എന്നാൽ സ്‌ക്വാഡിൽ ഒരു വലിയ അഴിച്ചു പണി വേണ്ടി വരില്ല എന്നും സോൾഷ്യാർ കൂട്ടിചേര്ത്തു. ജോസേ മൗറിഞ്ഞോക്ക് പകരക്കാനായി കഴിഞ്ഞ ഡിസംബറിൽ യുണൈറ്റഡിൽ എത്തിയ സോൾഷ്യാറിന്റെ കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പത്തിൽ ഒൻപത് മത്സരങ്ങളും വിജയിച്ചിരുന്നു.
“ഈ വര്ഷം ഞങ്ങൾ വളരെ പിന്നിൽ ആയിരുന്നു, ആദ്യ ഞങ്ങളുടെ മുന്നിൽ ഉള്ള ടീമുമായുള്ള പോയിന്റ് വ്യത്യാസം കുറക്കണം. അവരും നല്ല ഫോമിൽ ആനിൽ ഉള്ളത്” സോൾഷ്യാർ പറഞ്ഞു.
“കിരീട പോരാട്ടത്തിൽ പങ്കെടുക്കാൻ ഒരു രണ്ടു വര്ഷം കൂടെ കാത്തിരിക്കേണ്ടി വരും. രണ്ടു വര്ഷം വലിയ സമയം ആണ്. ഈ സമയത്തിൽ കളിക്കാർ മെച്ചപ്പെടും, സ്‌ക്വാഡിൽ വലിയ മാറ്റങ്ങൾ ഒന്നും വേണ്ടി വരില്ല”.
“ഒരു സൂപ്പർ സ്റ്റാർ താരത്തെ വാങ്ങി നമുക് നേരെ പ്രീമിയർ ലീഗിന് വേണ്ടി പോരാടാൻ കഴിയില്ല” സോൾഷ്യാർ കൂട്ടിച്ചേർത്തു.
ഇന്ന് വൈകുന്നേരം ഫുൾഹാമിനെതിരെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത മത്സരം. മത്സരത്തിൽ വിജയിക്കാനായാൽ ചെൽസിയെ പിന്തള്ളി നാലാം സ്ഥാനത്ത് എത്താൻ യുണൈറ്റഡിന് കഴിയും.