മാഞ്ചസ്റ്റർ യുണൈറ്റഡിലെ നമ്പർ 10 ജേഴ്സി ഇനി ഇംഗ്ലീഷ് യുവതാരമായ മാർകസ് റാഷ്ഫോർഡ് ധരിക്കും. പുതിയ സീസണിൽ ആദ്യമായി ഇന്നലെ റാഷ്ഫോർഡ് ബയേൺ മ്യൂണിച്ചിനെതിരെ ഇറങ്ങിയപ്പോൾ നമ്പർ 10 ജേഴ്സി ആയിരുന്നു റാഷ്ഫോർഡ് അണിഞ്ഞത്. കഴിഞ്ഞ സീസൺ വരെ 19ആം നമ്പർ ജേഴ്സിയിൽ ആയിരുന്നു റാഷ്ഫോർഡ് കളിച്ചിരുന്നത്.
11 വർഷങ്ങളോളം മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം വെയിൻ റൂണി അണിഞ്ഞ ജേഴ്സി ആണിത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ ആയാണ് റൂണിയുടെ നമ്പർ 10 കരിയർ മാഞ്ചസറ്ററിൽ അവസാനിച്ചത്. വെയ്ൻ റൂണി ക്ലബ് വിട്ട ശേഷം ഇബ്രാഹിമോവിചായിരുന്നു യുണൈറ്റഡിൽ 10ആം നമ്പർ ജേഴ്സി അണിഞ്ഞിരുന്നത്.
റൂണിക്ക് മുമ്പ് ഹോളണ്ട് ഇതിഹാസ വാൻ നിസ്റ്റൽ റൂയ് ആയിരുന്നു മാഞ്ചസ്റ്ററിന്റെ നമ്പർ 10. ടെഡി ഷെറിങ്ഹാം, ഡേവിഡ് ബെക്കാം, മാർക്ക് ഹ്യൂസ് എന്നിവരും മാഞ്ചസ്റ്ററിൽ 10ആം നമ്പർ അണിഞ്ഞിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial