മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത കാലത്തായി മികച്ച പ്രകടനങ്ങൾ നടത്തുന്നുണ്ട് എങ്കിലും ഒരു ടീം എന്ന നിലയിൽ യുണൈറ്റഡ് ഇപ്പോഴും വൻ ക്ലബുകൾക്ക് ഒരുപാട് പിറകിൽ ആണ് എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം റയാൻ ഗിഗ്സ്. പ്രീമിയർ ലീഗിൽ ഒന്നാമതുള്ള ലിവർപൂളിനും സിറ്റിക്കും ഒരുപാട് പിറകിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നാണ് ഗിഗ്സ് പറയുന്നത്. യുണൈറ്റഡ് അവരോട് പിടിച്ചു നിൽക്കണം എങ്കിൽ ഇനിയും ചുരുങ്ങിയത് മൂന്ന് ലോകോത്തര താരങ്ങൾ എങ്കിലും ടീമിൽ എത്തണം എന്നും ഗിഗ്സ് പറയുന്നു.
ഒലെയുടെ കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുപാട് മെച്ചപ്പെട്ടു. അവർ ടീമൊരുക്കുന്ന രീതിയും മാറി. ഗിഗ്സ് പറയുന്നു. ബ്രൂണൊ ഫെർണാണ്ടസിന്റെയും മഗ്വയറിന്റെയും ഒക്കെ സൈനിംഗ് ടീമിന്റെ കളത്തിലെ പ്രകടനം മാത്രമല്ല മെച്ചപ്പെടുത്തിയത്. ഒപ്പം ടീമിലെ ഡ്രസിങ് റൂമിൽ താരങ്ങൾ തമ്മിലുള്ള ബന്ധവും ശക്തമാക്കി. ഇതു പോലുള്ള താരങ്ങൾക്ക് ടീമിന്റെ മാനസിക കരുത്ത് കൂട്ടാനുള്ള കഴിവ് ഉണ്ട് എന്നും ഗിഗ്സ് പറഞ്ഞു.