പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മോശം ഫോമിൽ കടന്ന് പോവുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിന് പ്രതിരോധനിരയിലെ താരങ്ങൾക്ക് ഉണ്ടാവുന്ന പരിക്കുകൾ വില്ലനാവുകയാണ്. കഴിഞ്ഞ ദിവസം സ്ക്വാഡ് മുഴുവൻ പരിക്കിൽ നിന്നും മുക്തരാണ് എന്നു പറഞ്ഞ ജോസേ മൗറീൻഹൊയുടെ മുന്നിൽ വീണ്ടും രണ്ടു താരങ്ങൾ പരിക്ക് മൂലം വലയുകയാണ്. പ്രതിരോധത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ലിൻഡാലോഫും കൂടാതെ മാർക്കോസ് റോഹോയും ആണ് പരിക്കിന്റെ പിടിയിലായിരിക്കുന്നത്.
ക്രിസ്റ്റൽ പാലസിനെതിരായ മത്സരത്തിനിടെ ആണ് ലിൻഡലോഫിന് പരിക്കേറ്റത്. പരിക്കിനെ വകവെക്കാതെയാണ് മത്സരത്തിന്റെ അവസാന നിമിഷങ്ങൾ ലിൻഡലോഫ് പൂർത്തിയാക്കിയത്. ജോസേ മൗറീൻഹോയുടെ പ്രശംസ പിടിച്ചു പറ്റിയെങ്കിലും താരം ഇനി എത്രകാലം കളത്തിന് വെളിയിൽ ഇരിക്കുമെന്നു വ്യക്തമല്ല. അതേ സമയം മാർക്കോസ് റോഹോക്ക് പരിശീലനത്തിനിടെ ആണ് പരിക്കേറ്റത്.
https://www.instagram.com/p/BqmQne3ClDv/?utm_source=ig_share_sheet&igshid=9b3a599wb0jd
ലിൻഡലോഫിന് പകരം ആരു കളത്തിൽ ഇറങ്ങും എന്നാണ് യുണൈറ്റഡ് ആരാധകർ ഉറ്റു നോക്കുന്നത്. സ്മാലിംഗിനോടൊപ്പം ജോൻസോ ഭായിയോ ആയിരിക്കും ഇറങ്ങുക.