ദുരിത തുടർച്ച,നാണംകെട്ട തുടക്കവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് ദുരിതത്തിന് അവസാനമില്ല, നാണംകെടാൻ ഒലെയുടെയും സംഘത്തിന്റെയും ജീവിതം ഇനിയും ബാക്കി. ഇന്ന് പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ഓൾഡ്ട്രാഫോർഡിൽ വെച്ച് ക്രിസ്റ്റൽ പാലസിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ പരാജയമാണ് ഏറ്റുവാങ്ങിയത്. സ്വന്തം ഹോം ഗ്രൗണ്ടിൽ ക്രിസ്റ്റൽ പാലസിനെതിരെ പൊരുതി നിക്കാൻ പോലും മാഞ്ചസ്റ്റർ യുണൈറ്റഡിനായില്ല.

ടീം ശക്തമാക്കാതെ സീസൺ തുടങ്ങിയ മാഞ്ചസ്റ്റർ ക്യാമ്പിലെ നിരാശ ഗ്രൗണ്ടിലും കാണാൻ ആയി. മത്സരം തുടക്കം മുതൽ തന്നെ പതറിയ മാഞ്ചസ്റ്റർ യുണൈറ്റഡ് എട്ടാം മിനുട്ടിൽ തന്നെ പിറകിലായി. ടൗൺസെൻഡിന്റെ വകയായിരുന്നു ക്രിസ്റ്റൽ പാലസിന്റെ ആദ്യ ഗോൾ. ആ ഗോളിൽ നിന്ന് കരകയറാൻ മാഞ്ചസ്റ്ററിനായില്ല. മത്സരം ഉടനീളം പന്ത് കൈവശം വെച്ചെങ്കിലും ബാക്ക് പാസും സൈഡ് പാസുമായി കളി കണ്ടവരെ ഉറക്കാൻ മാത്രമെ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിനായുള്ളൂ.

ബ്രൂണോയും പോഗ്ബയും റാഷ്ഫോർഡും മാർഷ്യലും എല്ലാം ഒരു പോലെ നിറം മങ്ങി‌ ഡിഫൻസിക് വാൻ ബിസാകയുടെ അഭാവവും തെളിഞ്ഞു നിന്നു. ലിൻഡെലോഫ് യുണൈറ്റഡിന് ഒരു ബാധ്യത ആണെന്ന് തെളിയിക്കുന്നതായിരുന്നു രണ്ടാം പകുതിയിൽ യുണൈറ്റഡ് വഴങ്ങിയ രണ്ടാം ഗോൾ. ലിൻഡെലോഫിന്റെ ഹാൻബോളിന് പെനാൾട്ടി വിധിച്ചപ്പോൾ സാഹയിലൂടെ ആ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് സാഹ പാലസിന്റെ ലീഡ് ഇരട്ടിയാക്കി.

രണ്ടാം ഗോൾ വീണ ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് കുറച്ചെങ്കിലും ഊർജ്ജം വന്നത്. സബ്ബായി മാഞ്ചസ്റ്ററിൽ അരങ്ങേറ്റം കുറിച്ച വാൻ ഡെ ബീക് ഒരു ഗോൾ നേടിക്കൊണ്ട് 80ആം മിനുട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് പ്രതീക്ഷ നൽകി . പക്ഷെ അപ്പോഴേക്ക് ഏറെ വൈകിയിരുന്നു. 85ആം മിനുട്ടിൽ സാഹ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ശവപ്പെട്ടിയിൽ ആണി എന്ന പോലെ പാലസിന്റെ മൂന്നാം ഗോളും നേടി. ഇത് തുടർച്ചയായ രണ്ടാം സീസണിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പാലസിനെതിരെ ഹോം ഗ്രൗണ്ടിൽ പരാജയപ്പെടുന്നത്.