മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ആര് ആകണമെന്ന് വ്യക്തമാക്കി റൂണി

Newsroom

ആര് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ഥിര പരിശീലകൻ ആകണം എന്നതിൽ തന്റെ അഭിപ്രായം വ്യക്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം വെയ്ൻ റൂണി. ഇപ്പോൾ താൽക്കാലിക പരിശീലകനായുള്ള ഒലെ ഗണ്ണാർ സോൾഷ്യാർ തന്നെ സ്ഥിര പരിശീലകൻ ആകണമെന്നാണ് തന്റെ ആഗ്രഹം എന്നാണ് റൂണി പറഞ്ഞത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചുമതല ഏറ്റെടുത്ത ശേഷം കളിച്ച 11 മത്സരങ്ങളിൽ 10ഉം വിജയിച്ച സോൾഷ്യർ എല്ലാവരുടെയും പ്രശംസ വാങ്ങി മുന്നേറുകയാണ്.

എന്നാൽ അഥവാ സോൾഷ്യർ മാനേജർ ആകില്ല എങ്കിൽ ടോട്ടൻഹാം പരിശീലകൻ പോചടീനോയ്ക്ക് ആ റോൾ നൽകബ്ബമെന്നും റൂണി പറഞ്ഞു‌. പോചടീനോയോ സോൾഷ്യറോ ആകും മാഞ്ചസ്റ്ററിന്റെ അടുത്ത സ്ഥിര പരിശീലകൻ എന്നാണ് അഭ്യൂഹങ്ങൾ. എന്നാൽ താൻ ടോട്ടൻഹാം വിടാൻ ഉദ്ദേശിക്കുന്നില്ല എന്ന് പോചടീനോ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.