മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ് പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ടീമെന്ന് സാരി

- Advertisement -

വിമർശനങ്ങൾ ഏറെ നേരിടുന്നു എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ് പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ടീം എന്ന് ചെൽസി പരിശീലകൻ സാരി. ഒരോ താരങ്ങളെയും കണക്ക് എടുത്താൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോളം ഒരു ടീമും വരില്ല എന്നും സാരി പറഞ്ഞു. ഇപ്പോൾ ഒരു ടീമെന്ന നിലയിൽ മാഞ്ചസ്റ്റർ സിറ്റിയാണ് മികച്ചത് എങ്കിലും താരങ്ങളുടെ കണക്ക് എടുത്താൽ യുണൈറ്റഡ് ആയിരിക്കും മികച്ചതെന്നും സാരി പറഞ്ഞു.

ഇന്ന് സ്റ്റാംഫോബ്രിഡ്ജിൽ നടക്കുന്ന പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടാൻ ഇരിക്കുകയാണ് സാരിയുടെ ചെൽസി. ലീഗിൽ ഇതുവരെ പരാജയം അറിയാത്ത ടീമാണ് ചെൽസി. മാഞ്ചസ്റ്റർ പരിശീലകൻ മൗറീനോയെ താൻ ബഹുമാനിക്കുന്നതായും സാരി പറഞ്ഞു. എല്ലാ കിരീടങ്ങളും നേടിയിട്ടുള്ള ആളാണ് മൗറീനോ എന്നും അദ്ദേഹം ബഹുമാനം അർഹിക്കുന്നു എന്നും സാരി പറഞ്ഞു.

Advertisement