മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ പ്രീമിയർ ലീഗ് കിരീടം നേടണമെങ്കിൽ രണ്ട് സൈനിംഗ് കൂടെ നടത്തേണ്ടതുണ്ട് എന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം വെയ്ൻ റൂണി. ട്രാൻസ്ഫർ വിൻഡോയിൽ താരങ്ങളെ എത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് കഷ്ടപ്പെടുന്ന അവസരത്തിലാണ് റൂണിയുടെ പ്രസ്ഥാവന. ഈ പ്രീമിയർ ലീഗിൽ സിറ്റിക്ക് പഴയ മികവ് തുടരാൻ കഴിയില്ല എന്നു വെയ്ൻ റൂണി പറഞ്ഞു.
മാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയരുന്നുണ്ട് എങ്കിലും മൗറീനോ ടീമിനെ ശക്തമാക്കുന്നുണ്ട് എന്നും അത് കളത്തിൽ കാണാം എന്നു റൂണി പറഞ്ഞു. ആരെങ്കിലും സിറ്റിയെ മറികടക്കുക ആണെങ്കിൽ അത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആകണമെന്നും വെയ്ൻ റൂണി പറഞ്ഞു. കഴിഞ്ഞ സീസണിൽ സിറ്റിക്ക് 19 പോയന്റ് പിറകിലായാണ് യുണൈറ്റഡ് ഫിനിഷ് ചെയ്തത്.
മറ്റന്നാൾ ലെസ്റ്റർ സിറ്റിക്ക് എതിരായ മത്സരത്തോടെ യുണൈറ്റഡിന്റെ സീസൺ ആരംഭിക്കും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)







