മാഞ്ചസ്റ്റർ സിറ്റി ഞെട്ടി, കിരീട പോരാട്ടത്തിൽ ലിവർപൂളിന് ആശ്വാസം

- Advertisement -

കിരീട പോരാട്ടത്തിൽ പിറകോട്ട് ചുവട് വെച്ച് ll സിറ്റി‌. നിർണായക പോരിൽ ഇന്ന് ന്യൂകാസിൽ യുണൈറ്റഡിനോട് പെപ് ഗ്വാർഡിയോളയും സംഘവും പരാജയപ്പെട്ടു. ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷം ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുകയായിരുന്നു. കളിയുടെ ഒന്നാം മിനുട്ടിൽ തന്നെ അഗ്വേറോ നേടിയ ഗോൾ ആണ് സിറ്റിയെ മുന്നിൽ എത്തിച്ചത്.

എന്നാൽ രണ്ടാം പകുതിയിൽ കളി മാറി. കൂടുതൽ ഗോളുകൾ നേടാതെ കളിച്ചതിന് സിറ്റി വലിയ വില കൊടുക്കേണ്ടി വന്നു. കളിയുടെ 66ആം മിനുറ്റിൽ റോൻഡോനിലൂടെ ന്യൂകാസിൽ ഒപ്പം എത്തി. 80ആം മിനുട്ടിൽ ലഭിച്ച പെനട്ടി ന്യൂകാസിലിന് ലീഡും നൽകി. മാറ്റ് റിചി ആയിരുന്നു പെനാൾട്ടി സ്കോർ ചെയ്തത്.

ഈ വിജയം പ്രീമിയർ ലീഗ് പോരാട്ടത്തിൽ സിറ്റിക്ക് വലിയ തിരിച്ചടിയാണ്‌. നാളെ ലിവർപൂൾ വിജയിക്കുക ആണെങ്കിൽ ലിവർപൂളിന് ഒന്നാം സ്ഥാനത്ത് ഏഴു പോയന്റ് ലീഡാകും.

Advertisement