മാഞ്ചസ്റ്ററിനെ നീലയിൽ പുതച്ച് സിറ്റിയുടെ പരേഡ്

മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ ഈ സീസണിലെ നേട്ടങ്ങൾ ആഘോഷിച്ചു കൊണ്ട് ട്രോഫി പരേഡ് നടത്തി. ഇന്നലെ ആണ് മാഞ്ചസ്റ്ററിനെ നീല അണിയിച്ചു കൊണ്ട് ഗംഭീര ട്രോഫി പരേഡ് നടന്നത്. ആയിരക്കണക്കിന് മാഞ്ചസ്റ്റർ സിറ്റി ആരാധകർ പരേഡിന്റെ ഭാഗമായി. തുറന്ന നീല ബസിൽ ആയിരുന്നു മാഞ്ചസ്റ്റർ സിറ്റി താരങ്ങൾ യാത്ര ചെയ്തത്.

ഈ സീസണിൽ നേടിയ മൂന്ന് കിരീടങ്ങളും ഉയർത്തി ആയിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ യാത്ര. ലീഗ് കപ്പ്, എഫ് എ കപ്പ്, പ്രീമിയർ ലീഗ് എന്നിവയെല്ലാം ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റി ആയിരുന്നു സ്വന്തമാക്കിയത്. പരേഡിൽ സിറ്റി ക്യാപ്റ്റൻ കൊമ്പനി ഔദ്യോഗികമായി ആരാധകരോട് യാത്ര പറഞ്ഞു. മാഞ്ചസ്റ്റർ സിറ്റി ആരാധകർക്ക് താരങ്ങളും പരിശീലകൻ പെപും നന്ദി പറയുകയും ചെയ്തു.