നാളെ സിറ്റിക്ക് ജയിക്കണം, അല്ലെങ്കിൽ കിരീടം ലിവർപൂളിന്

Newsroom

പ്രീമിയർ ലീഗ് സീസൺ പകുതിയെ ആയുള്ളൂ. പക്ഷെ നാളെ നടക്കാൻ പോകുന്ന മത്സരം പ്രീമിയർ ലീഗിലെ കിരീടം ആർക്കെന്ന് നിർണയിച്ചേക്കാവുന്ന പോരാട്ടമാണ്. ലീഗിലെ ഒന്നാം സ്ഥാനക്കാരായ ലിവർപൂൾ നാളെ മാഞ്ചസ് സിറ്റിയുടെ നാട്ടിൽ ഇറങ്ങുകയാണ്. ലീഗിൽ ഇതുവരെ പരാജയം അറിയാത്ത ടീമാണ് ലിവർപൂൾ. ലീഗിന്റെ തലപ്പത്ത് 7 പോയന്റിന്റെ ലീഡ് ഇപ്പോൾ ലിവർപൂളിന് ഉണ്ട്.

നാളെ ലിവർപൂൾ സിറ്റിയെ പരാജയപ്പെടുത്തുക ആണെങ്കിൽ ആ ലീഡ് 10 പോയന്റാകും. അങ്ങനെ ആയാൽ പിന്നെ ലീഗ് കിരീടം എന്ന പ്രതീക്ഷ ഇല്ല എന്നാണ് മാഞ്ചസ്റ്റർ സിറ്റി പറയുന്നത്. മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനും മാഞ്ചസ്റ്റർ സിറ്റിയുടെ താരങ്ങളും ഇതാണ് പറയുന്നത്. നാളെ പരാജയപ്പെട്ടാൽ ലീഗ് കിരീടം അതി കഠിനമായിരിക്കും എന്ന് സിറ്റി താരം ബെർണാഡോ സിൽവ പറഞ്ഞു.

സിറ്റി ജയിക്കുകയാണെങ്കിൽ 4 പോയന്റായി ഗ്യാപ് കുറയും. അങ്ങനെയാണെങ്കിൽ സിറ്റിക്ക് സാധ്യതയുണ്ട് എന്നും സിൽവ പറഞ്ഞു. ലിവർപൂളിന്റെ ഡിഫൻസ് അതി ശക്തമാണെന്നും അവരുടെ അറ്റാക്കിംഗ് താരങ്ങൾ അതിലും മികച്ചതാണെന്നും സിൽവ പറയുന്നു. ചരിത്രത്തിലെ ആദ്യ പ്രീമിയർ ലീഗ് കിരീടമാണ് ലിവർപൂൾ ലക്ഷ്യമിടുന്നത്. ലിവർപൂളിന് ഇതിലും മികച്ച അവസരം ഇനി ലഭിക്കുമെന്ന് ലിവർപൂൾ ആരാധകരും കരുതുന്നില്ല.

നാളെ രാത്രി 1.30നാണ് മത്സരം നടക്കുക.