മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന കിരീടം നേടണമെങ്കിൽ 100 പോയന്റ് നേടേണ്ടി വരും അടുത്ത സീസണിൽ എന്ന് പരിശീലകൻ ഗ്വാർഡിയോള. മാഞ്ചസ്റ്റർ സിറ്റി കഴിഞ്ഞ സീസൺ മുതൽ ആ നിലവാരത്തിലേക്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗിനെ കൊണ്ടു വന്നു. പെപ് പറഞ്ഞു. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റി 100 പോയന്റ് നേടി ആയിരുന്നു ലീഗ് കിരീടം നേടിയത്. ഇത്തവണ ഇനി ശേഷിക്കുന്ന മത്സരങ്ങൾ വിജയിച്ചാൽ സിറ്റിക്ക് 98 പോയന്റാകും.
100ന് അടുത്ത് എത്തുന്നില്ല എങ്കിൽ ഇനി ആരും കിരീടം നേടില്ല എന്നാണ് പെപ് ഗ്വാർഡിയോള പറയുന്നത്. മാഞ്ചസ്റ്റർ സിറ്റി കഴിഞ്ഞ വർഷം ഉയർത്തിയ നിലവാരത്തിലേക്ക് ലിവർപൂൾ ഈ സീസണിൽ ഉയർന്നു. ലിവർപൂളിനോട് ഇതിന് നന്ദി ഉണ്ടെന്നും പെപ് പറഞ്ഞു. ലിവർപൂൾ ഇനി എല്ലാം മത്സരവും വിജയിച്ചാൽ 97 പോയന്റിൽ എത്തും. പ്രീമിയർ ലീഗിലെ ബാക്കി വമ്പൻ ക്ലബുകൾ കിരീടം ആഗ്രഹിക്കുന്നു എങ്കിൽ അടുത്ത സീസൺ മുതൽ ഈ നിലവാരത്തിലേക്ക് വരണമെന്നും പെപ് പറഞ്ഞു.