മഹ്റസിന് പരിക്ക്, സീസൺ തുടക്കം നഷ്ടമായേക്കും

- Advertisement -

റെക്കോർഡ് സൈനിംഗ് റിയാദ് മഹ്റസിന് പരിക്ക്. കാലിന് പരിക്കേറ്റ താരത്തിന് ചെൽസിക്ക് എതിരായ കമ്യുണിറ്റി ഷീൽഡ് മത്സരം നഷ്ടമായേക്കും.

60 മില്യൺ യൂറോയുടെ കരാറിൽ സിറ്റിയിൽ എത്തിയ താരത്തിന് അമേരിക്കയിലെ പ്രീ സീസൺ മത്സരത്തിന് ഇടയിലാണ് പരിക്കേറ്റത്. താരത്തിന്റെ പരിക്കിന്റെ വ്യാപ്തി എത്രയെന്ന് അറിയില്ലെങ്കിലും ആങ്കിളിൽ ആണ് പരിക്കെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ്പ് ഗാർഡിയോള സ്ഥിതീകരിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement