ഇന്നലെ ലെസ്റ്റർ സിറ്റിക്ക് എതിരായ മത്സരത്തിന്റെ ഫൈനൽ വിസിൽ വന്നപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ഹാരി മഗ്വയറിന് അതൊരു പുതിയ നേട്ടമായിരുന്നു. അവസാന 25 സീസണുകളിൽ ഇതാദ്യമായാണ് ഒരു മാഞ്ചസ്റ്റർ യുണൈറ്റഡ് ഔട്ട് ഫീൽഡ് കളിക്കാരൻ പ്രീമിയർ ലീഗ് സീസണിലെ മുഴുവൻ മിനുട്ടുകളും കളിക്കുന്നത്. 1994/95 സീസണിൽ ഗാരി പാലിസ്റ്റർ ആയിരുന്നു അവസാനമായി മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി ഒരുലീഗ് മത്സരം പോലും നഷ്ടപ്പെടുത്താതെ കളിച്ചത്.
ഇപ്പോൾ ഹാരി മഗ്വറും ആ നേട്ടം ആവർത്തിച്ചു. മഗ്വയർ ലീഗിൽ ഒരു മത്സരത്തിൽ സബ്ബ് പോലും ചെയ്യപ്പെട്ടില്ല. വൻ തുകയ്ക്ക് ആയിരുന്നു കഴിഞ്ഞ സമ്മറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മഗ്വയറിനെ ടീമിലെത്തിച്ചത്. താരം യുണൈറ്റഡ് ഡിഫൻസിനെ ശക്തമാക്കുക തന്നെ ചെയ്തു. ഈ സീസണിൽ ലിവർപൂളിനും മാഞ്ചസ്റ്റർ സിറ്റിക്കും മാത്രമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനേക്കാൾ നല്ല ഡിഫൻസ് റെക്കോർഡ് ഉള്ളത്. മഗ്വയർ ആകെ 3420 മിനുട്ട് ആണ് ഈ സീസണിൽ കളിച്ചത്.