ലിവർപൂളിന്റെ അറ്റാക്കിങ് താരം ലൂയിസ് ഡിയസ് അവസാനം പരിക്ക് മാറി എത്തി. ആറ് മാസമായി കളത്തിന് പുറത്തായിരുന്ന താരം ഇന്നലെ ലീഡ്സ് യുണൈറ്റഡിന് എതിരെ സബ്ബായി കളത്തിൽ എത്തി. 81ആം മിനുട്ടിൽ കോഡി ഗാക്പോയ്ക്ക് പകരമാണ് ഡിയസ് കളത്തിൽ എത്തിയത്. മത്സരം ലിവർപൂൾ 6-1ന് ജയിച്ചിരുന്നു.
സീസൺ ലോക്കകപ്പ് ബ്രേക്കിന് പിരിയും മുമ്പ് നടന്ന ആഴ്സണലിന് എതിരായ മത്സരത്തിന് ഇടയിൽ ആയിരുന്നു മിഡ്ഫീൽഡർ തോമസ് പാർട്ടിയുടെ ഒരു ടാക്കിളിൽ ഡിയസിന് പരിക്കേറ്റത്. ലോകകപ്പ് കഴിഞ്ഞു സീസൺ പുനരാരംഭിക്കുമ്പോൾ ഡയസ് ലിവർപൂളിനൊപ്പം ഇറങ്ങും എന്നാണ് ആദ്യ. പ്രതീക്ഷിച്ചത് എങ്കിലും അതുണ്ടായില്ല. ഡിയസിന്റെ അഭാവത്തിൽ ലിവർപൂൾ ഏറെ പ്രയാസപ്പെട്ടിരുന്നു. കൊളംബിയൻ താരത്തിന്റെ വരവ് അവസാനം ഒരു നല്ല ഫിനിഷ് സീസണ് കിട്ടാൻ ലിവർപൂളിനെ സഹായിക്കും എന്നാണ് ആരാധകർ പ്രതീക്ഷുക്കുന്നത്