ലൂക് ഷോയ്ക്ക് പുതിയ കരാർ നൽകാൻ ഒരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്

Newsroom

എല്ലാവരും പ്രകീർത്തിക്കുന്നത് ബ്രൂണോ ഫെര്ണാണ്ടസിനെ ആണെങ്കിലും മാഞ്ചസ്റ്റർ യൂണിയേറ്റഡിന്റെ ഈ സീസണിലെ താരം ലൂക് ഷോ ആണ്. ഈ സീസണിൽ ഉടനീളം ഗംഭീര പ്രകടനം കാഴ്ചവെച്ച താരത്തിന് പുതിയ കരാർ നലകൻ ഒരുങ്ങുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ദീർഘകാലം ഷോയെ മാഞ്ചസ്റ്ററിൽ നിർത്തുന്ന കാർ ആകും നൽകുക. താരവും യുണൈറ്റഡിൽ തുടരാൻ താല്പര്യം പ്രകടിപ്പിട്ടുണ്ട്. ലൂക് തുടരുന്നത് ടീമിന്റെ ലെഫ്റ്റ് ബാക്ക് പൊസിഷൻ വർഷങ്ങളോളം സുരക്ഷിതമാക്കും എന്ന ക്ലബ്ബ് വിശ്വസിക്കുന്നു. വലിയ തുക നൽകി ടീമിൽ എത്തിച്ച അലക്‌സ് ടെല്ലെസിന് ഒരു അവസരം പോലും ലഭിക്കാത്ത തരത്തിൽ ആണ് ലൂക് ഷോയുടെ പ്രകടനം.

ലീഗിൽ ഇത്തവണ ഏറ്റവും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ച ഡിഫൻഡർ കൂടിയാണ് ലൂക് ഷോ. ഇപ്പോൾ റിംഗ്‌ളീഷ് ടീമിലും ലുക്ക് ഷോയ്ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. അവസാന കുറ കാലമായി പരിക്ക് കാരണം കഷ്ടപ്പെടുക ആയിരുന്ന ലൂക് ഷോ ഒലെയുടെ കീഴിലാണ് തന്റെ ഏറ്റവും മികച്ച ഫോമിലേക്ക് ഉയർന്നത്.