ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ലെഫ്റ്റ് ബാക്കായ ലൂക് ഷോയ്ക്ക് വീണ്ടും പരിക്ക്. താരത്തിന് കാഫ് ഇഞ്ച്വറിയേറ്റതായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഔദ്യോഗികമായി അറിയിച്ചു. താരം ഒരു മാസത്തോളം പുറത്തിരിക്കും എന്ന് ക്ലബ് അറിയിച്ചു. ഇനി ഇന്റർ നാഷണൽ ബ്രേക്ക് കഴിഞ്ഞു മാത്രമാകും ലൂക് ഷോ തിരികെയെത്തുക.

കഴിഞ്ഞ സീസണിലും ലൂക് ഷോ പരിക്ക് കാരണം ഏറെ പ്രയാസപ്പെട്ടിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മറ്റൊരു ലെഫ്റ്റ് ബാക്കായ മലാസിയ ഒരു വർഷത്തോളമായി പുറത്താണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന് ഹൊയ്ലുണ്ട്, ലെനി യോറോ എന്നീ താരങ്ങളെയും സീസൺ തുടക്കത്തിൽ പരിക്ക് കാരണം നഷ്ടമാകും.