ലിവർപൂൾ താരം ലൂയിസ് ഡിയാസിന്റെ മാതാപിതാക്കളെ അക്രമണകാരികൾ തട്ടിക്കൊണ്ടു പോയി

Wasim Akram

ലിവർപൂൾ താരം ലൂയിസ് ഡിയാസിന്റെ മാതാപിതാക്കളെ അക്രമണകാരികൾ കൊളംബിയയിൽ തട്ടിക്കൊണ്ടു പോയി. കൊളംബിയൻ താരത്തിന്റെ മാതാപിതാക്കളെ യാത്രക്ക് ഇടയിൽ നിന്ന് ആക്രമണകാരികൾ തട്ടിക്കൊണ്ടു പോയി എന്നാണ് കൊളംബിയൻ പോലീസ് പറഞ്ഞത്. നിലവിൽ താരത്തിന്റെ അമ്മയെ രക്ഷിച്ച പോലീസ് അച്ഛനെ രക്ഷിക്കാനുള്ള തീവ്ര പരിശ്രമത്തിൽ ആണെന്നും റിപ്പോർട്ട് പറയുന്നു.

ലിവർപൂൾ

മോട്ടോർ ബൈക്കിൽ എത്തിയ അക്രമണകാരികൾ ആണ് താരത്തിന്റെ മാതാപിതാക്കളെ തട്ടി കൊണ്ടു പോയത്. പലപ്പോഴും മയക്കുമരുന്ന്, ക്രിമിനൽ മാഫിയ അരങ്ങു വാഴുന്ന കൊളംബിയയിൽ പ്രസിദ്ധരായ ആളുകളെ തട്ടിക്കൊണ്ടു പോയി പണം വാങ്ങുക എന്നത് നിരവധി തവണ റിപ്പോർട്ട് ചെയ്യപ്പെടുന്ന കാര്യമാണ്. താരത്തിന്റെ അച്ഛനെയും ഉടൻ രക്ഷിക്കാൻ ആവുമെന്ന പ്രതീക്ഷയിൽ ആണ് കൊളംബിയൻ പോലീസ്.