എഫ്.എ കപ്പ് മത്സരത്തിനിടെ പരിക്കേറ്റ ആഴ്‌സണൽ മിഡ്ഫീൽഡർ ലൂക്കാസ് ടൊറേറ പരിശീലനം പുനരാരംഭിച്ചു. കഴിഞ്ഞ മാർച്ചിൽ പോര്ടസ്‌മൗത്തിനെതിരായ എഫ്.എ കപ്പ് മത്സരത്തിനിടെയാണ് താരത്തിന്റെ ആംഗിളിന് പരിക്കേറ്റത്. പരിക്ക് മാറി താരം ആഴ്‌സണലിന്റെ പരിശീലന ഗ്രൗണ്ടിൽ വ്യക്തിഗത പരിശീലനം ആരംഭിച്ചിട്ടുണ്ട്. ജൂൺ 17ന് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാനിരിക്കുന്ന ആഴ്സണലിന് ലൂക്കാസ് ടൊറേറ പരിക്ക് മാറി തിരിച്ചുവന്നത് ഗുണം ചെയ്യും.
അതെ സമയം താൻ നിലവിൽ ആഴ്സണലിൽ സന്തോഷവാൻ ആണെങ്കിലും ഒരിക്കൽ അർജന്റീന ക്ലബായ ബൊക്ക ജൂനിയേഴ്സിന് വേണ്ടി കളിക്കണമെന്നും ഉറുഗ്വൻ താരം പറഞ്ഞു. 2018ൽ സംപടോറിയയിൽ നിന്നാണ് ലൂക്കാസ് ടൊറേറ ആഴ്സണലിൽ എത്തുന്നത്. അന്ന് 26 മില്യൺ പൗണ്ട് നൽകിയാണ് ആഴ്‌സണൽ താരത്തെ സ്വന്തമാക്കിയത്.