ലോക്ക്ഡൗൺ പാർട്ടി നടത്തി, എവർട്ടൺ താരത്തിനെതിരെ നടപടി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിൽ ലോക്ക്ഡൗൺ നിലവിൽ നിൽക്കെ സ്വന്തം വീട്ടിൽ ലോക്ക്ഡൗൺ നടത്തി വിവാദത്തിൽ പെട്ടിരിക്കുകയാണ് എവർട്ടൺ സ്ട്രൈക്കർ ആയ മോയിസെ കീൻ. ഇറ്റാലിയൻ യുവതാരത്തിന്റെ പ്രവർത്തി വിവാദമായതോടെ നടപടിയുമായി എവർട്ടൺ ക്ലബ് രംഗത്ത് എത്തി. ജനങ്ങൾക്ക് മാതൃകയാവേണ്ട ഒരു താരത്തിൽ നിന്ന് ഇത്തരമൊരു നടപടി ഉണ്ടായത് ശരിയായില്ല എന്ന് എവർട്ടൺ ക്ലബ് പറഞ്ഞു.

കീനിന് പിഴ ചുമത്താനും ക്ലബ് തീരുമാനിച്ചു. താരത്തിന്റെ രണ്ടാഴ്ചത്തെ ശമ്പളം ആകും പിഴ ആയി നൽകേണ്ടി വരിക. ഏകദേശം 160000 പൗണ്ട് ഉണ്ടാകും ഈ തുക. കീനിന്റെ പ്രവർത്തി അംഗീകരിക്കാൻ ആവില്ല എന്നും ഗവണ്മെന്റ് പ്രഖ്യാപിച്ച നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണം എന്നും ക്ലബ് പറഞ്ഞു.