ബ്രസീൽ താരങ്ങളുടെ മികവിൽ ഇത്തവണ പ്രീമിയർ ലീഗ് ലിവർപൂളിനെന്ന് പെലെ

Staff Reporter

പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ ആദ്യമായി ലിവർപൂൾ ഇത്തവണ കിരീടം നേടുമെന്ന് ബ്രസീൽ ഇതിഹാസം പെലെ. ബ്രസീൽ താരങ്ങളായ ഫിർമിനോയുടെയും അലീസണിന്റെയും മികവിലായിരിക്കും ലിവർപൂൾ കിരീടം നേടുകയെന്നും ഫുട്ബോൾ ഇതിഹാസം പറഞ്ഞു.

പ്രീമിയർ ലീഗ് ചരിത്രത്തിൽ ഇതുവരെ കിരീടം നേടാത്ത ലിവർപൂൾ അവസാനമായി ഇംഗ്ലീഷ് ലീഗ് കിരീടം നേടിയത് 1989-90 സീസണിലാണ്.  ഇത്തവണ മികച്ച താരങ്ങളെ ടീമിലെത്തിച്ച ലിവർപൂൾ കിരീടം നേടാനുറച്ച് തന്നെയാണ്. അലീസണെ കൂടാതെ നബി കെയ്റ്റ, ഫാബിഞ്ഞോ, ഷകീരി എന്നീ താരങ്ങളെയും ലിവർപൂൾ ഇത്തവണ ടീമിൽ എത്തിച്ചിരുന്നു.

കഴിഞ്ഞ തവണ പ്രീമിയർ ലീഗിൽ മികച്ച താരങ്ങളെ ക്ളോപ്പ് ടീമിൽ എത്തിച്ചെങ്കിലും ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയേക്കാൾ 25 പോയിന്റ് പിറകിലായാണ് ലിവർപൂൾ സീസൺ അവസാനിപ്പിച്ചത്. ഞായറാഴ്ച വെസ്റ്റ്ഹാമിന്‌ എതിരായാണ് ലിവർപൂളിന്റെ ആദ്യ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial