ഈ ഞായറാഴ്ച പ്രീമിയർ ലീഗിൽ വലിയ ഒരു മത്സരമാണ് നടക്കുന്നത്. പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂളും ഈ ട്രാൻസ്ഫർ വിൻഡോയിൽ ഏറ്റവും കൂടുതൽ പണം ചിലവഴിച്ച ചെൽസിയും ആണ് ലീഗിൽ നേർക്കുനേർ വരുന്നത്. ഈ മത്സരത്തിനായി താൻ തയ്യാറാണ് എന്ന് ചെൽസിയുടെ ജർമ്മൻ സ്ട്രൈകർ ടിമോ വെർണർ പറഞ്ഞു. ലിവർപൂൾ ലോകത്തെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ്. എന്നാൽ അവരെ തോൽപ്പിക്കാനുള്ള മികവ് ചെൽസിക്ക് ഉണ്ട് എന്ന് വെർണർ പറഞ്ഞു.
ഞായറായ്ച ചെൽസിയിൽ നിന്ന് മികച്ച പ്രകടനം കാണാം എന്നും വെർണർ പറഞ്ഞു. ആദ്യ മത്സരത്തിൽ ബ്രൈറ്റണെതിരെ ചെൽസി വിജയിച്ചിരുന്നു. എന്നാൽ ആവശ്യത്തിന് പരിശീലനം ഇല്ലാത്തതും ടീമുമായി ഇണങ്ങാൻ എല്ലാവർക്കും ആകാത്തതും പ്രകടനത്തെ ബാധിച്ചിരുന്നു എന്ന് വെർണർ പറഞ്ഞു. കൂടുതൽ മത്സരങ്ങൾ കഴിയുന്നതോടെ ചെൽസി കൂടുതൽ കരുത്തരാകുന്നത് കാണാൻ ആകും എന്നും വെർണർ പറഞ്ഞു. ചെൽസി ഇപ്പോൾ ഒരുക്കിയ ടീം ഒരുപാട് വർഷങ്ങൾ ക്ലബിന് വിജയങ്ങൾ നേടിക്കൊടുക്കാൻ പറ്റുന്ന ടീമാണെന്നും വെർണർ പറഞ്ഞു.