ലിവർപൂൾ വാങ്ങാൻ സൗദി-ഖത്തർ സംയുക്ത ബിസിനസ് ഗ്രൂപ്പ് രംഗത്ത് എന്നു റിപ്പോർട്ട്

ഫെൻവെ സ്പോർട്സ് ഗ്രൂപ്പ് വിൽപ്പനക്ക് വച്ച ലിവർപൂൾ സ്വന്തമാക്കാൻ സൗദി അറേബ്യ- ഖത്തർ സംയുക്ത ബിസിനസ് ഗ്രൂപ്പ് രംഗത്ത് വന്നത് ആയി സൂചന. 3 ബില്യൺ പൗണ്ട് ആവും ഇവർ ലിവർപൂൾ സ്വന്തമാക്കാൻ മുന്നോട്ട് വക്കുന്ന കരാർ തുക എന്നാണ് സൂചന.

നിലവിൽ ഒരു അമേരിക്കൻ ഗ്രൂപ്പും ലിവർപൂളിന് ആയി രംഗത്ത് ഉണ്ട്. സ്വകാര്യ ബിസിനസ് ഗ്രൂപ്പ് ആണ് സൗദി-ഖത്തർ ഗ്രൂപ്പ് എങ്കിലും രാജ കുടുംബങ്ങളും ആയി ഇവർക്ക് അടുത്ത ബന്ധമാണ് ഉള്ളത് എന്നും സൂചനകൾ ഉണ്ട്. നിലവിൽ പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി, ന്യൂകാസ്റ്റിൽ യുണൈറ്റഡ് ടീമുകൾക്ക് അറബി ഉടമകൾ ആണ് ഉള്ളത്.