10 പേരുമായി കളിച്ചിട്ടും പതറിയില്ല, ലിവർപൂളിന് ലീഗിലെ ആദ്യ വിജയം

Newsroom

Picsart 23 08 19 21 20 17 869
Download the Fanport app now!
Appstore Badge
Google Play Badge 1

ആൻഫീൽഡിൽ ഇന്ന് ബൗണ്മതിനെ തോൽപ്പിച്ച് കൊണ്ട് ലിവർപൂൾ തങ്ങളുടെ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി. മത്സരത്തിന്റെ അവസാന അരമണിക്കൂറിൽ അധികം 10 പേരുമായി കളിച്ചിട്ടും പതറാതെ നിന്ന ലിവർപൂൾ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആണ് വിജയിച്ചത്. തുടക്കത്തിൽ ലിവർപൂൾ ഒരു ഗോളിന് പിറകിൽ ആയിരുന്നു. അവിടെ നിന്ന് തിരിച്ചടിച്ചായിരുന്നു ജയം.

ലിവർപൂൾ 23 08 19 21 20 38 468

മത്സരത്തിന്റെ മൂന്നാം മിനുട്ടിൽ ലിവർപൂൾ ഡിഫൻസിന്റെ ഒരു അബദ്ധം മുതലെടുത്ത് സെമെന്യോ ബൗണ്മതിന് ലീഡ് നൽകി. ഈ ലീഡ് 28ആം മിനുട്ട് വരെ തുടർന്നു. 28ആം മിനുട്ടിൽ ലൂയിസ് ഡയസിന്റെ ഒരു ആക്രൊബാറ്റിക് ഗോൾ ലിവർപൂളിന് സമനില നൽകി‌. കഴിഞ്ഞ മത്സരത്തിൽ ചെൽസിക്ക് എതിരെയും ഡയസ് ഗോൾ നേടിയിരുന്നു.

36ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്ന് സലാ നേടിയ ഗോൾ ലിവർപൂളിന് ലീഡ് നൽകി. സലായുടെ ആദ്യ പെനാൾട്ടി സേവ് ചെയ്യപ്പെട്ടു എങ്കിലും റീബൗണ്ടിൽ സലാ വല കണ്ടെത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ 58ആം മിനുട്ടിൽ മാക് അലിസ്റ്റർ ചുവപ്പ് കണ്ട് പുറത്തായത് ലിവർപൂളിന് തിരിച്ചടിയായി. എന്നാൽ 62ആം മിനുട്ടിൽ ജോട നേടിയ ഗോൾ ലിവർപൂളിന് ആശ്വാസം നൽകി. ഈ ഗോൾ അവരുടെ വിജയം ഉറപ്പിക്കുകയും ചെയ്തു. ‌