ലിവർപൂൾ “റെഡ്‌സ്” ആയിട്ട് ഇന്നേക്ക് 54 വർഷം

- Advertisement -

ലിവർപൂൾ ഫുട്ബാൾ ക്ലബ്ബിന്റെ വിളിപ്പേരാണ് റെഡ്‌സ് എന്നത്. ടീമിന്റെ ചുവപ്പ് ജേഴ്‌സി ഔദ്യോഗികമായി നിലവിൽ വന്നിട്ട് ഇന്നേക്ക് 55 വർഷങ്ങൾ പൂർത്തിയായി. 1964ൽ ആണ് ആദ്യമായി ലിവർപൂൾ മുഴുവൻ “ചുവപ്പായി” മാറിയത്.

1892ൽ ക്ലബ് രൂപികരിച്ചപ്പോൾ നീല നിറമായിരുന്നു ജഴ്‌സിക്ക് നൽകിയിരുന്നത്. എന്നാൽ 1896ൽ ലിവർപൂൾ നഗരത്തിന്റെ നിറമായ ചുവപ്പ് കുപ്പായത്തിലേക്ക് മാറി എങ്കിലും ഷോർട്സ് കറുപ്പും വെളുപ്പും നിറമായിയുന്നു. 1964 വരെ ചുവന്ന കുപ്പായവും വെളുത്ത ഷോർട്സും ഇട്ടു കളിച്ച ലിവർപൂൾ 1964ൽ ആണ് ആണ് ജേഴ്‌സി മുഴുവൻ ചുവപ്പിലേക്ക് മാറ്റിയത്.

1964ൽ അന്നത്തെ മാനേജർ ആയിരുന്ന ബില് ശാങ്ലി ആണ് ഷോർട്സിന്റെയും നിറം ചുവപ്പാക്കി മാറ്റാൻ നിർദേശിച്ചത്. തുടർന്ന് ആന്ദർലച്ചിനെതിരായ മത്സരത്തിൽ ആണ് ലിവർപൂൾ പുതിയ ജഴ്സിയിൽ ആദ്യമായി കളിക്കാൻ ഇറങ്ങിയത്.

Advertisement