21 കാരനായ സെൻ്റർ ബാക്ക് ജാരെൽ ക്വാൻസ ക്ലബുമായി പുതിയ ദീർഘകാല കരാർ ഒപ്പിട്ടതായി ലിവർപൂൾ എഫ്‌സി അറിയിച്ചു. അഞ്ചാം വയസ്സിൽ ലിവർപൂളിൻ്റെ അക്കാദമിയിൽ ചേർന്ന ക്വാൻസ, ക്ലബിൽ തൻ്റെ യാത്ര തുടരുന്നതിൽ ആവേശം പ്രകടിപ്പിച്ചു.

2023-24ൽ, യുവതാരം 33 മത്സരങ്ങൾ ലിവർപൂളിനായി കളിച്ചു. കാരബാവോ കപ്പും ലിവർപൂളിനൊപ്പം നേടി. ബ്രിസ്റ്റോൾ റോവേഴ്‌സിലെ ലോൺ സ്‌പെല്ലിലും താരം തിളങ്ങിയിട്ടുണ്ട്. യുവ ഡിഫൻഡർ, അടുത്തിടെ ഇംഗ്ലണ്ട് U21 ടീമിനായി അരങ്ങേറ്റം കുറിച്ചിരുന്നു.