“അടുത്ത സീസണിൽ ലിവർപൂളിൽ തന്നെ ഉണ്ടാകും” – മൊ സലാഹ്

ലിവർപൂളിൽ ഇനിയും കരാർ ഒപ്പുവെച്ചില്ല എങ്കിലും അടുത്ത സീസണിൽ താൻ ലിവർപൂളിൽ തന്നെ ഉണ്ടാകും എന്ന് മൊ സലാഹ് പറഞ്ഞു. അടുത്ത സീസണിൽ താൻ ലിവർപൂളിൽ ഉണ്ടാകുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. തന്റെ മനസ്സിൽ അത് താൻ തീരുമാനിച്ചതാണ്. കരാറിനെ കുറിച്ച് ഇപ്പോൾ താൻ ചിന്തിക്കുന്നില്ല എന്നും സലാ പറഞ്ഞു. തന്റെ ശ്രദ്ധ ചാമ്പ്യൻസ് ലീഗ് ഫൈനലിലാണ് ഇപ്പോൾ തന്റെ കരാറിനെ കുറിച്ച് സംസാരിക്കുന്ന സ്വാർത്ഥത ആകും എന്നും സലാ പറഞ്ഞു.

ലിവർപൂൾ നിലവിൽ ഓഫർ ചെയ്ത കരാർ അംഗീകരിക്കാൻ സലാ തയ്യാറായിട്ടില്ല. സലാ ആവശ്യപ്പെടുന്ന വേതനം നൽകാൻ ലിവർപൂളും തയ്യാറല്ല. 2023 അവസാനം വരെയുള്ള കരാർ ആണ് സലാക്ക് ഉള്ളത്.