“കഴിഞ്ഞ ഏഴര വർഷമായി നടന്ന പോസിറ്റീവ് കാര്യങ്ങൾ ജെയിംസ് മിൽനർ ഇല്ലായിരുന്നെങ്കിൽ സംഭവിക്കില്ലായിരുന്നു” – ക്ലോപ്പ്

Newsroom

ജെയിംസ് മിൽനർ ലിവർപൂൾ വിട്ട് ബ്രൈറ്റണിൽ ചേരാൻ പോകുന്നതിനെ കുറിച്ച് ലിവർപൂൾ പരിശീലകൻ ക്ലോപ്പ് പ്രതികരിച്ചു. “ഞാൻ ഇതുസംബന്ധിച്ച് അവനുമായി വളരെ ഏറെ സംഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. ഞാൻ അവനെ എത്രമാത്രം റേറ്റുചെയ്യുന്നുവെന്ന് അവനറിയാം, ഇത് അവന്റെ തീരുമാനമാണ്.” ക്ലോപ്പ് പറഞ്ഞു.

മിൽനർ 23 05 05 23 46 05 487

കഴിഞ്ഞ ഏഴര വർഷമായി നടന്ന ഒരു പോസിറ്റീവ് കാര്യങ്ങളും ജെയിംസ് മിൽനർ ഇല്ലായിരുന്നെങ്കിൽ സംഭവിക്കില്ലായിരുന്നു. ക്ലോപ്പ് കൂട്ടിച്ചേർത്തു. 2015ൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ലിവർപൂളിലെത്തിയ മിൽനർ പിന്നീട് ടീമിന്റെ പ്രധാന കളിക്കാരനായി. റെഡ്സിനായി 300ൽ അധികം മത്സരങ്ങൾ കളിച്ചു. 2019 ലെ ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗ് വിജയത്തിലും അതിനു പിന്നാലെ പ്രീമിയർ ലീഗ് കിരീടം നേടുന്നതിലും 37 കാരനായ മിഡ്ഫീൽഡർ നിർണായക പങ്ക് വഹിച്ചു.

ബ്രൈറ്റണിലേക്കുള്ള മിൽനറുടെ നീക്കം, കരിയറിന്റെ അവസാന ഘട്ടങ്ങളിൽ അദ്ദേഹത്തിന് ഒരു പുതിയ വെല്ലുവിളി ആകും.