പ്രീസീസൺ മത്സരത്തിൽ പ്രീമിയർ ലീഗ് വമ്പന്മാർ നേർക്കുനേർ വന്നപ്പോൾ ലിവർപൂൾ ആഴ്സണലിനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് ലിവർപൂൾ വിജയിച്ചത്. ഇന്നത്തെ മൂന്ന് ഗോളുകളും ആദ്യ പകുതിയിൽ ആയിരുന്നു വന്നത്.

ഇന്ന് 13ആം മിനുട്ടിൽ മൊ സലായുടെ ഗോളിലൂടെ ലിവർപൂൾ ലീഡ് എടുത്തു. 34ആം മിനുട്ടിൽ ഫാബിയോ കാർവാലോയുടെ ഗോൾ ലിവർപൂളിന്റെ ലീഡ് ഇരട്ടിയാക്കി. ഹാർവി എലിയെറ്റിന്റെ ഗംഭീര പാസിൽ നിന്നായിരുന്നു ഈ ഗോൾ.
40ആം മിനുട്ടിൽ കായ് ഹവേർട്സിലൂടെ ഒരു ഗോൾ ആഴ്സണൽ മടക്കി എങ്കിലും അവർക്ക് പരാജയം ഒഴിവാക്കാൻ ആയില്ല.
ലിവർപൂൾ ഇനി ഓഗസ്റ്റ് 4ന് പുലർച്ചെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടും, ആഴ്സണൽ ഓഗസ്റ്റ് 7ന് ബയെർ ലെവർകൂസനെയും നേരിടും.