ഇന്ന് നടന്ന പ്രീമിയർ ലീഗ് പോരാട്ടത്തിൽ ലിവർപൂൾ ആസ്റ്റൺ വില്ലയോട് 2-2 എന്ന സമനില വഴങ്ങി. ഇത് പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ ആഴ്സണലിന് പ്രതീക്ഷ നൽകും. സ്ലോട്ടിന്റെ ടീം രണ്ടാം സ്ഥാനത്തുള്ള ആഴ്സണലിനേക്കാൾ എട്ട് പോയിന്റിന്റെ ലീഡിൽ ആണ് ഇപ്പോൾ ഉള്ളത്. പക്ഷേ ഗണ്ണേഴ്‌സ് ഒരു മത്സരം കുറവാണ് കളിച്ചത്.

29ആം മിനുറ്റിൽ മുഹമ്മദ് സലാഹിലൂടെ ഇന്ന് ലിവർപൂൾ മുന്നിലെത്തിയെങ്കിലും യൂറി ടൈൽമാൻസും ഒല്ലി വാട്ട്കിൻസും വില്ലയ്ക്ക് ആയി സ്കോർ ചെയ്തതോടെ ആദ്യ പകുതിയിൽ വില്ല 2-1ന്റെ ലീഡിൽ നിന്നു.
രണ്ടാം പകുതിയിൽ ട്രെന്റ് അലക്സാണ്ടർ-അർനോൾഡിന്റെ ഒരു ഷോട്ട് സന്ദർശകർക്ക് ഒരു പോയിന്റ് ഉറപ്പിച്ചു കൊടുത്തു. ഡാർവിൻ ന്യൂനെസ് വലിയ അവസരം നഷ്ടപ്പെടുത്തിയത് ലിവർപൂളിന് തിരിച്ചടിയായി. വില്ല ഈ സമനിലയോടെ ഒമ്പതാം സ്ഥാനത്ത് തുടരുകയാണ്.