അവസാന നിമിഷം വിജയിച്ച് ലിവർപൂൾ. ഇന്ന് നോട്ടിങ്ഹാം ഫോറസ്റ്റിനെ എവേ ഗ്രൗണ്ടിൽ നേരൊട്ട ലിവർപൂൾ 99ആം മിനുട്ടിൽ നൂനിയസ് നേടിയ ഗോളിലൂടെ ആണ് വിജയിച്ചത്. 1-0 എന്ന സ്കോറിനായിരുന്നു വിജയം. കളിയിൽ തുടക്കം മുതൽ ഇരു ടീമുകളും ഏറെ അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഗോൾ മാത്രം വന്നില്ല.

അവസാനം സബ്ബായി ഇറങ്ങിയ നൂനിയസ് രക്ഷകനാവുക ആയിരുന്നു. 99ആം മിനുട്ടിൽ മകാലിസ്റ്റർ നൽകിയ ക്രോസിൽ നിന്നായിരുന്നു നൂനിയസിന്റെ ഗോൾ. ഈ ഗോളിലൂടെ ലിവർപൂൾ ലീഗിൽ ഒന്നാം സ്ഥാനത്തെ നാലു പോയിന്റ് ലീഡ് പുനസ്ഥാപിച്ചു.
ഈ വിജയത്തോടെ ലിവർപൂൾ 63 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. ഫോറസ്റ്റ് 24 പോയിന്റുമായി 16ആം സ്ഥാനത്ത് നിൽക്കുന്നു.
![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)







