മിൽനറിന് ഇരട്ട ഗോൾ, രണ്ടാം മത്സരത്തിലും ലിവർപൂളിന് വിജയം

Newsroom

പ്രീസീസണിലെ രണ്ടാം മത്സരത്തിലും ലിവർപൂളിന് ഏകപക്ഷീയമായ വിജയം. ആദ്യ മത്സരത്തിൽ ട്രാന്മെരെ റോവേഴ്സിനെ തോൽപ്പിച്ചത് ലിവർപൂൾ ഇന്ന് ബ്രാഡ്ഫോർഡ് സിറ്റിയെ ആണ് തോൽപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ലിവർപൂളിന്റെ വിജയം. മിൽനൽ ഇന്ന് ലിവർപൂളിനായി രണ്ടു ഗോളുകൾ നേടി.

ആദ്യ പകുതിയിൽ ആയിരുന്നു ലിവർപൂളിന്റെ മൂന്ന് ഗോളുകളും പിറന്നത്. ആദ്യ ഒരു ലോങ് റേഞ്ചറിൽ ലഭിച്ച ചെറിയ ഡിഫ്ലക്ഷനിലൂടെ ആയിരുന്നു മിൽനറിന്റെ ഗോൾ. ഒരു പെനാൾട്ടിയിലൂടെ മിൽനർ തന്റെ രണ്ടാം ഗോളും നേടി. യുവതാരം ബ്രൂയിസ്റ്റർ ആണ് മൂന്നാം ഗോൾ നേടിയത്. കഴിഞ്ഞ മത്സരത്തിൽ ബ്രൂയിസ്റ്റർ ഇരട്ട ഗോളുകൾ നേടിയിരുന്നു.