തുടർച്ചയായ ആറാം വിജയം!! ലിവർപൂൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു പോയിന്റ് മാത്രം പിറകിൽ

Newsroom

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അവസാന ആഴ്ചകളിലെ മികച്ച ഫോം ലിവർപൂൾ തുടരുന്നു. ഇന്ന് അവർ ലീഗിലെ തുടർച്ചയായ ആറാം വിജയം നേടി. ഇന്ന് ആൻഫീൽഡിൽ വെച്ച് ബ്രെന്റ്ഫോർഡിനെ നേരിട്ട ലിവർപൂൾ മറുപടിയില്ലാത്ത ഏക ഗോളിനാണ് വിജയിച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ 13ആം മിനുട്ടിൽ മൊ സലാ നേടിയ ഗോളാണ് ലിവർപൂളിന്റെ വിജയ ഗോളായി മാറിയത്. സെന്റർ ബാക്ക് വാൻ ഡൈക് ആയിരുന്നു ആ ഗോൾ ഒരുക്കിയത്.

Picsart 23 05 06 23 50 54 368

ബ്രെന്റ്ഫോർഡിന് ആൻഫീൽഡിൽ അവരുടെ മികവിലേക്ക് ഉയരാൻ ആയില്ല. നല്ല അവസരങ്ങൾ സൃഷ്ടിക്കാ‌ അവർക്ക് ആയില്ല. ഈ വിജയത്തോടെ 35 മത്സരങ്ങളിൽ നിന്ന് 62 പോയിന്റുമായി ലിവർപൂൾ അവരുടെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷൾ സജീവമാക്കി. നാലാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു പോയിന്റ് മാത്രം പിറകിലാണ് ലിവർപൂൾ ഇപ്പോൾ. പക്ഷെ മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടു മത്സരങ്ങൾ കുറവാണ് കളിച്ചത്. ബ്രെന്റ്ഫോർഡ് 50 പോയിന്റുമായി ഒമ്പതാം സ്ഥാനത്ത് നിൽക്കുന്നു.