റോമയുടെ ബ്രസീലിയൻ ഗോളി അലിസൻ ബെക്കർ ഇനി ലിവർപൂളിന്റെ ചുവപ്പണിയും. 75 മില്യൺ യൂറോ നൽകിയാണ് ആൻഫീൽഡ് ക്ലബ്ബ് ഗോൾ കീപ്പറുടെ സേവനം ഉറപ്പാക്കിയത്. ഈ ട്രാൻസ്ഫറോടെ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഗോളിയായി ഈ ബ്രസീലിന്റെ ഒന്നാം നമ്പർ. ഇരു ക്ലബ്ബ്കളുടെയും ഔദ്യോഗിക പ്രഖ്യാപനം താരത്തിന്റെ മെഡിക്കൽ കഴിഞ്ഞ ശേഷമേ ഉണ്ടാകൂ.
ഏറെ നാളായി ലിവർപൂളിന്റെ ഗോൾ കീപ്പർ പ്രശ്നത്തിനാണ് ഇതോടെ പരിഹാരമാവുന്നത്. മിനോലേറ്റും കാരിയസും തുടർച്ചയായി പിഴവുകൾ വരുത്തുന്നത് പലപ്പോഴും ക്ളോപ്പിന് തലവേദനയായിരുന്നു. ചെൽസിയും താരത്തിനായി രംഗത്ത് വന്നിരുന്നെങ്കിലും ഭീമൻ തുക മുടക്കാൻ അവർ തയ്യാറായില്ല.
ജനുവരിയിൽ 75 മില്യൺ നൽകി വാൻ ടയ്ക്കിനെ വാങ്ങിയ ലിവർപൂളിൽ ഇതോടെ ലോകത്തെ ഏറ്റവും വില കൂടിയ ഡിഫണ്ടറും ഗോളിയുമായി. 25 വയസുകാരനായ അലിസൻ ബ്രസീലിനായി ഈ ലോകകപ്പിൽ അടക്കം 31 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial