അടുത്ത സീസണിലേക്ക് ഒരുങ്ങുന്ന ലിവർപൂൾ രണ്ട് താരങ്ങൾ ക്ലബ്ബ് വിടുമെന്ന് സ്ഥിതീകരിച്ചു. സ്‌ട്രൈക്കർ ഡാനിയേൽ സ്റ്ററിഡ്ജും ലെഫ്റ്റ് ബാക്ക് ആൽബെർട്ടോ മോറെനോയുമാണ് ആൻഫീൽഡിൽ നിന്ന് പടിയിറങ്ങുക. കരാർ അവസാനിച്ചതോടെയാണ് ഇരുവരും ക്ലബ്ബ് വിടുന്നത്.
2013 ൽ ചെൽസിയിൽ നിന്നാണ് സ്റ്ററിഡ്ജ് ലിവർപൂളിൽ എത്തുന്നത്. 160 മത്സരങ്ങൾ കളിച്ച താരം 67 ഗോളുകളും ക്ലബ്ബിനായി നേടിയിട്ടുണ്ട്. 2014 ൽ സെവിയ്യയിൽ നിന്നാണ് മോറെനോ ആൻഫീൽഡിൽ എത്തുന്നത്. പക്ഷെ ആൻഡ്രോ രോബെർട്സൻ എത്തിയതോടെ ടീമിലെ സ്ഥാനം നഷ്ടപ്പെട്ടിരുന്നു. ക്ലബ്ബിനായി 3 ഗോളുകളും താരം നേടിയിട്ടുണ്ട്.
ഇരുവരുടെയും അടുത്ത ക്ലബ്ബ് ഏതാവുമെന്ന കാര്യത്തിൽ ഒരുവരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.