പ്രതിസന്ധി മറികടക്കാൻ ലിവർപൂൾ ഇന്നിറങ്ങും

- Advertisement -

സ്വാൻസിയോട് ഏറ്റ അപ്രതീക്ഷിത തോൽവിക്ക് ശേഷം ലിവർപൂൾ ഇന്ന് ഹഡഴ്സ്ഫീൽഡ് ടൗണിനെ നേരിടും. അവസാന 2 ലീഗ് മത്സരങ്ങളിൽ ഒരു തോൽവിയും ഒരു സമനിലയുമാണ് ക്ളോപ്പിന്റെ ടീമിന്റെ സമ്പാദ്യം. കൂടാതെ വെസ്റ്റ് ബ്രോമിനോട് തോറ്റ് അവർ എഫ് എ കപ്പിൽ നിന്നും പുറത്തായിരുന്നു. പക്ഷെ ലിവർപൂളിന്റെ ആക്രമണ നിരയെ ഹഡഴ്സ്ഫീൽഡ് എങ്ങനെ നേരിടും എന്നതിനെ അനുസരിച്ചിരിക്കും മത്സര ഫലം. ഇന്ത്യൻ സമയം പുലർച്ചെ 1.15 നാണ് മത്സരം കിക്കോഫ്.

വാൻ ഡയ്ക്ക് വന്നിട്ടും ശെരിയാവാത്ത പ്രതിരോധ നിരയുടെ ഫോം തന്നെയാണ് ക്ളോപ്പ് നേരിടുന്ന പ്രധാന വെല്ലുവിളി. സീസണിൽ ആദ്യമായി ലിവർപൂൾ ആക്രമണ നിര സ്വാൻസിയോട് നിറം മങ്ങിയെങ്കിലും ആശങ്കപ്പെടാൻ മാത്രം പ്രശ്നങ്ങൾ ഇല്ല. ലിവർപൂൾ നിരയിലേക്ക് ജോർദാൻ ഹെൻഡേഴ്സൻ തിരിച്ചെത്തിയേക്കും. പക്ഷെ ക്ലാവനും ആദം ലല്ലാനയും കളിക്കാൻ സാധ്യതയില്ല. ഇരുവർക്കും പരിക്കാണ്.  ഹഡഴ്സ്ഫീൽഡ് നിരയിൽ ഡാനി വില്യംസ് കളിക്കാൻ സാധ്യതയില്ല. പക്ഷെ കോംഗോളോ ടീമിൽ തിരിച്ചെത്തിയേക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement