മികച്ച ഫോം തുടരാൻ ആഴ്സണൽ ഇന്ന് സ്വാൻസിയിൽ

- Advertisement -

പ്രീമിയർ ലീഗിൽ ആഴ്സണലിന് ഇന്ന് സ്വാൻസിയുമായി പോരാട്ടം. സ്വാൻസിയുടെ മൈതാനത്ത് നടക്കുന്ന മത്സരം ആഴ്സണലിന് നിർണായകമാണ്. പക്ഷെ ശക്തരായ ലിവർപൂളിനെ തോൽപിച്ച ശേഷം എത്തുന്ന സ്വാൻസിയെ നേരിടുക അവർക്ക് അത്ര എളുപ്പമാവാൻ ഇടയില്ല.  ഇന്ത്യൻ സമയം പുലർച്ചെ 1.15 നാണ് മത്സരം അരങ്ങേറുക.

സാഞ്ചസ് ക്ലബ്ബ് വിട്ട ശേഷം ലീഗിൽ പാലസിനെ താകർത്ത ആഴ്സണൽ മികച്ച ആത്മവിശ്വാസത്തോടെയാവും ഇന്നിറങ്ങുക. പുതുതായി ടീമിൽ എത്തിയ ഹെൻറിക് മികിതാര്യൻ ഇന്ന് അരങ്ങേറിയേക്കും. സ്വാൻസി നിരയിൽ പരിക്കേറ്റു പുറത്തായിരുന്ന ഫെഡറിക്കോ ഫെർണാണ്ടസ് തിരിച്ചെത്തിയേക്കും. പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്തുള്ള സ്വാൻസിക്ക് ഇനിയുള്ള ഓരോ മത്സരവും നിർണായകമാണ്. അവസാനം ആഴ്സണലിനെതിരെ കളിച്ച 5 മത്സരങ്ങളിൽ 4 എണ്ണത്തിലും തൊറ്റ സ്വാൻസിക്ക് പ്രതീക്ഷ നൽകുന്നത് ആഴ്സണലിന്റെ ഈ സീസണിലെ എവേ മത്സരങ്ങളിലെ റെക്കോർഡാണ്. 12 എവേ മത്സരങ്ങളിൽ കേവലം 3 എന്നതിൽ മാത്രമാണ് അവർക്ക് ജയിക്കാനായത്. സ്‌ട്രൈക്കർ അലക്‌സാണ്ടർ ലകസറ്റിന്റെ ഫോം ഇല്ലായ്മയും വെങ്ങർക്ക് തലവേദനയാവും എന്ന് ഉറപ്പാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement