ഒടുവിൽ സിറ്റി വീണു, ആൻഫീൽഡിൽ ലിവർപൂളിന് ജയം

noufal

Download the Fanport app now!
Appstore Badge
Google Play Badge 1

ഈത്തിഹാദിൽ എതിരില്ലാത്ത 5 ഗോളുകൾക്ക് തങ്ങളെ നാണം കെടുത്തിയ മാഞ്ചസ്റ്റർ സിറ്റിക്ക് ലിവർപൂളിന്റെ വക  പ്രഹരം. ആൻഫീൽഡിൽ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് ക്ളോപ്പും സംഘവും പെപ്പിന്റെ ടീമിന് സീസണിലെ ആദ്യ ലീഗ് തോൽവി സമ്മാനിച്ചത്. ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോൾ നേടി സമനിലയിൽ പിരിഞ്ഞ ശേഷം രണ്ടാം പകുതിയിലാണ് ലിവർപൂൾ  മത്സരം സ്വന്തമാക്കിയത്. ജയത്തോടെ 47 പോയിന്റുള്ള ലിവർപൂൾ ചെൽസിയെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തി. ജയിച്ചെങ്കിലും ലിവർപൂൾ പ്രതിരോധത്തിന്റെ പിഴവുകൾ വീണ്ടും വ്യകതമായ മത്സരമായിരുന്നു ഇത്.

ലിവർപൂൾ മധ്യനിരയിൽ തന്റെ സ്ഥാനം പതുക്കെ ഉറപ്പിക്കുന്ന അലക്‌സ് ഒസ്ലൈഡ് ചെമ്പർലൈനിലൂടെ ലിവർപൂളാണ് ആദ്യ ഗോൾ നേടിയത്. ഒൻപതാം മിനുട്ടിൽ ബോക്സിന് പുറമെ നിന്ന് മികച്ച ഷോട്ടിൽ താരം ലിവർപൂളിന് ലീഡ് സമ്മാനിച്ചു. പക്ഷെ ആദ്യ പകുതിക്ക് പിരിയും മുൻപ് സാനെ സിറ്റിയെ ഒപ്പമെത്തിച്ചു. 59 ആം മിനുട്ടിൽ ഫിർമിനോയുടെ ഗോളിൽ ലിവർപൂൾ ലീഡ് സ്വന്തമാക്കി. ഏറെ വൈകാതെ 62 ആം മിനുട്ടിൽ മാനെ കിടിലൻ ഫിനിഷിലൂടെ ലിവർപൂളിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. മത്സരത്തിലേക്ക് തിരിച്ചു വരാൻ സിറ്റി ശ്രമിക്കുന്നതിനിടെ അവരുടെ ഗോളി എഡേഴ്സന്റെ പിഴവിന് സിറ്റിക്ക് കനത്ത വില നൽകേണ്ടി വന്നു. ബോക്സിന് പുറത്തിറങ്ങി ബോൾ ക്ലിയർ ചെയ്ത എഡേഴ്സൻ പക്ഷെ പന്ത് നൽകിയത് ലഭിച്ചത് ലിവർപൂളിന്. സലാഹിന്റെ മികച്ച ഫിനിഷ് വലയിൽ പതിച്ചതോടെ ലിവർപൂൾ 4-1 ന് മുൻപിൽ. പക്ഷെ തോൽവി സമ്മതിക്കാതെ പോരാടിയ സിറ്റി 84 ആം മിനുട്ടിൽ ബെർനാടോ സിൽവയുടെയും 91 ആം മിനുട്ടിൽ ഗുണ്ടഗനിലൂടെയും ഗോൾ മടക്കിയതോടെ മത്സരത്തിന്റെ അവസാന 3  മിനുറ്റ് ആവേഷകരമായി. പക്ഷെ ലിവർപൂൾ പ്രതിരോഷം ആ വിലപ്പെട്ട മിനിറ്റുകൾ പ്രതിരോധിച്ചതോടെ ലിവർപൂൾ നിർണായക ജയം സ്വന്തമാകുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial