മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സൈനിംഗ് ആയ ലിസാൻഡ്രോ മാർട്ടിനസ് ഈ ടീമിന് വലിയ കരുത്തായി മാറും എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ടെൻ ഹാഗ്. ലിസാൻഡ്രോയെ ആദ്യ ഇലവൻ മെച്ചപ്പെടുത്താൻ ആണ് താൻ ടീമിലേക്ക് എത്തിച്ചത്. അല്ലാതെ സ്ക്വാഡ് മെച്ചപ്പെടുത്താൻ അല്ല എന്ന് ടെൻ ഹാഗ് പറഞ്ഞു. ലിസാൻഡ്രോ ഇടം കാലൻ ആണ്. അതുകൊണ്ട് തന്നെ ഡിഫൻസിൽ ഇടതു ഭാഗത്ത് കളിക്കാൻ ലിസാൻഡ്രൊക്ക് ആകും എന്ന് ടെൻ ഹാഗ് പറയുന്നു.
മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസിൽ ഇടതു ഭാഗത്ത് കഴിഞ്ഞ സീസണിൽ ഏറെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അത് പരിഹരിക്കാൻ കൂടിയാണ് ലിസാൻഡ്രോയെ ടീമിൽ എത്തിച്ചത് എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ സൂചിപ്പിച്ചു. ലിസാൻഡ്രോ ലാറ്റിനമേരിക്കൻ ഫുട്ബോൾ താരങ്ങളിൽ പൊതുവെ കാണുന്ന ഊർജ്ജം ഈ ടീമിലേക്ക് കൊണ്ടുവരാൻ ലിസാൻഡ്രോക്ക് ആകും എന്നും ടെൻ ഹാഗ് പറഞ്ഞു. ലിസാൻഡ്രോ ഉയരം കുറവ് ആണെങ്കിലും അദ്ദേഹം എയറിൽ മികവ് കാണിക്കുന്ന താരമാണെന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ ഓർമ്മിപ്പിച്ചു.