ലിംഗാർഡ് സീസൺ അവസാനം ഫ്രീ ഏജന്റായി മാഞ്ചസ്റ്റർ യുണൈറ്റഡ് വിടും

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ജെസ്സി ലിംഗാർഡ് ക്ലബിൽ കരാർ പുതുക്കില്ല. ഈ സീസൺ അവസാനം ഫ്രീ ഏജന്റായി ക്ലബ് വിടാൻ ലിംഗാർഡ് തീരുമാനിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഈ കഴിഞ്ഞ ജനുവരി ട്രാൻസ്ഫറിൽ ലിങാർഡിനെ സ്വന്തമാക്കാൻ നിരവധി ക്ലബുകൾ രംഗത്ത് ഉണ്ടായിരുന്നു എങ്കിലും താരത്തെ ക്ലബ് വിടാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് അനുവദിച്ചില്ല.

ഈ സീസൺ അവസാനം വരെ മാഞ്ചസ്റ്ററിൽ തുടർന്ന് ക്ലബ് വിടാൻ ആണ് ലിംഗാർഡിന്റെ തീരുമാനം‌. ലിംഗാർഡിനായി ന്യൂകാസിലും വെസ്റ്റ് ഹാമും ഉൾപ്പെടെയുള്ള ക്ലബുകൾ ഇപ്പോൾ ശ്രമിക്കുന്നുണ്ട്.

കഴിഞ്ഞ തവണ വെസ്റ്റ് ഹാമിൽ ലോണിൽ ചെന്ന് ഗംഭീര പ്രകടനം നടത്താൻ ലിംഗാർഡിനായിരുന്നു. ജനുവരിയിൽ വെസ്റ്റ് ഹാമിൽ എത്തിയ താരം 9 ലീഗ് ഗോളുകൾ നേടിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ലിംഗാർഡ്.