ലിംഗാർഡ് ആണ് പ്രീമിയർ ലീഗിലെ ഇപ്പോഴത്തെ ഏറ്റവും മികച്ച താരം എന്ന് ബ്രൂണൊ ഫെർണാണ്ടസ്

1203857 1203857 Pa 58212375 1024x624
- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഇപ്പോഴത്തെ ഏറ്റവും മികച്ച താരം ജെസ്സി ലിംഗാർഡ് ആണ് എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബ്രൂണൊ ഫെർണാണ്ടസ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തന്നെ താരമായ ലിംഗാർഡ് ഇപ്പോൾ വെസ്റ്റ് ഹാമിൽ ലോൺ അടിസ്ഥാനത്തിൽ കളിക്കുകയാണ്‌. വെസ്റ്റ് ഹാമിൽ എത്തിയത് മുതൽ ഗംഭീര ഫോമിലാണ് ലിംഗാർഡ് കളിക്കുന്നത്. താരം 9 ഗോളുകളും ലീഗിൽ നേടി.

അവസാന പത്തു മത്സരങ്ങൾ എടുത്തു നോക്കിയാൽ ലിംഗാർഡിനെക്കാൾ നല്ല താരം പ്രീമിയർ ലീഗിൽ ഇല്ല എന്ന് ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉള്ളവരെല്ലാം ലിംഗാർഡിനെ ആലോചിച്ച് സന്തോഷത്തിലാണെന്നും ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു. ലിംഗാർഡ് അദ്ദേഹത്തിന്റെ ആത്മവിശ്വാസവും ഫോമും തിരികെ നേടി എന്നും ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു.

Advertisement