ലിൻഡെലോഫ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബാധ്യത!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് ലിൻഡെലോഫ് എന്ന സെന്റർ ബാക്കിനെ ഇനിയും എത്ര കാലം വിശ്വസിക്കും എന്ന് ആർക്കും അറിയില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിന് സമീപകാലത്ത് ഉണ്ടായത് ഒക്കെ മോശം സെന്റർ ബാക്കുകൾ ആയിരുന്നു എങ്കിലും ലിൻഡെലോഫ് അവരെ ഒക്കെ മറികടക്കുന്ന തരത്തിൽ താഴേക്ക് പതിക്കുകയാണെന്ന് വേണം പറയാൻ‌. ഒലെ ഗണ്ണാർ സോൾഷ്യാർ വന്നത് മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സെന്റർ ബാക്ക് പൊസിഷനിൽ സ്ഥിരം സാന്നിദ്ധ്യമാണ് ലിൻഡെലോഫ്. എന്നാൽ ഇതുവരെ ആയി ലിൻഡെലോഫ് എന്താണ് ഇതിനു മാത്രം കാഴ്ചവെച്ചിട്ടുള്ളത് എന്ന് ചോദിച്ചാൽ വട്ട പൂജ്യമാണെന്ന് പറയേണ്ടി വരും.

ഒട്ടും വേഗത ഇല്ലാത്ത പ്രീമിയർ ലീഗ് ഡിഫൻഡർമാർ ഒന്ന് തള്ളിയാൽ വീഴുന്ന ഫിസിക്കി ഉള്ള, ഒരു ടാക്കിൾ ചെയ്യാൻ പോലും മടിക്കുന്ന്, ഏരിയൽ സ്ട്രെങ്ത് ഒട്ടും ഇല്ലാത്ത സെന്റർ ബാക്കാണ് ലിൻഡെലോഫ്. ഇതാണ് ഇത്രകാലം മാഞ്ചസ്റ്റർ യുണൈറ്റഡിലെ പ്രകടനങ്ങളിലൂടെ ലിൻഡെലോഫ് കാണിച്ചു തന്നിട്ടുള്ളതും. കഴിഞ്ഞ സീസണിലെ അവസാന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വഴങ്ങിയ ഗോളുകളിലും ലിൻഡെലോഫിന്റെ പിഴവ് ഉണ്ടായിരുന്നു. അന്ന് ബ്രൂണൊ ഫെർണാണ്ടസുമായി ലിൻഡെലോഫ് തർക്കിച്ച് നിന്ന ചിത്രം ആരാധകർ മറന്നു കാണില്ല.

എന്നാൽ കഴിഞ്ഞ സീസണൺ അവസാനിപ്പിച്ചതിനേക്കാൾ മോശമായാണ് ലിൻഡെലോഫ് പുതിയ സീസൺ തുടങ്ങിയിരിക്കുന്നത്. ഇന്ന് ക്രിസ്റ്റൽ പാലസിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് വഴങ്ങി മൂന്ന് ഗോളുകളിലും വലിയ പങ്കുതന്നെ ലിൻഡെലോഫിനുണ്ട്. ആദ്യം തടയാമായിരുന്നു ക്രോസ് തടയാനായില്ല, രണ്ടാമത് കൈ വെച്ച് പെനാൾട്ടി കൊടുത്തു, മൂന്നാമത് സാഹയുടെ മുന്നിൽ ആകെ പതറി. മൂന്ന് ഗോളും ലിൻഡെലോഫിന്റെ പിഴവായിരുന്നു. എന്നാലും അടുത്ത മത്സരത്തിലും ഒലെ ലിൻഡെലോഫിനെ തന്നെ ആദ്യ ഇലവനിൽ ഇടും. കാരണം ലിൻഡെലോഫ് അല്ലായെങ്കിൽ ഇറക്കേണ്ടത് അതിനേക്കാൾ ദുരന്തമായ എറിക് ബയിയെ ആണ്. ഒരു സെന്റർ ബാക്കിനെ വാങ്ങാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇനിയും വൈകിയാൽ ഈ സീസണിൽ ആദ്യ പത്തിൽ എത്തുക പോലും മാഞ്ചസ്റ്റർ യുണൈറ്റഡിന് എളുപ്പമാകില്ല എന്ന് ചുരുക്കം. സാഞ്ചോ ഒക്കെ വൈകിയാലും ആദ്യം യുണൈറ്റഡ് നന്നാക്കേണ്ടത് ഡിഫൻസാണെന്നതാണ് പരമമായ സത്യം.