ആഴ്സണലിൽ വീണ്ടും പരിക്ക് വില്ലൻ, ലെനോയ്ക്കും പരിക്ക്

- Advertisement -

ഇടവേള കഴിഞ്ഞ് ഫുട്ബോൾ പുനരാരംഭിച്ചപ്പോൾ പരിക്കിനെ എല്ലാ ടീമുകളും ഭയന്നിരുന്നു. പരിക്ക് ഇപ്പോൾ ഏറ്റവും ബാധിച്ചിരിക്കുന്നത് ആഴ്സണലിനെ ആണെന്ന് പറയാം. പ്രീമിയർ ലീഗിൽ രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ മൂന്ന് പ്രധാന താരങ്ങളെയാണ് ആഴ്സണലിന് പരിക്ക് കാരണം നഷ്ടമായത്. ആദ്യ മത്സരത്തിൽ ഷാക്കയും പാബ്ലോ മാരിയും ആയിരുന്നു പരിക്ക് കാരണം പുറത്തു പോകേണ്ടി വന്നത്. ഇന്ന് ബ്രൈറ്റണ് എതിരെ ആഴ്സണലിന്റെ ഒന്നാം ഗോൾ കീപ്പറായ ലെനോയ്ക്കും പരിക്കേറ്റു.

ആദ്യ പകുതിയിൽ നീൽ മൗപായുടെ ഫൗൾ ആണ് ലെനോയുടെ പരിക്കിലേക്ക് വഴിവെച്ചത്. ലെനോയുടെ മുട്ടിനാണ് പരിക്കേറ്റത്. ആദ്യ കാഴ്ചയിൽ ഭയപ്പെടുത്തുന്ന പരിക്കാണ് താരത്തിന് ഏറ്റിരിക്കുന്നത്. ഇനി ഈ സീസണിൽ ലെനോ കളിക്കുന്നത് സംശയമാണ്. ആഴ്സ്ണലിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യതാ പ്രതീക്ഷയ്ക്ക് വലിയ തിരിച്ചടി തന്നെയാകും ഇത്.

Advertisement