റാഫ ബെനിറ്റസിനെ പരിശീലകൻ ആയി എത്തിക്കാൻ ലെസ്റ്റർ സിറ്റി ശ്രമം

Wasim Akram

മുൻ ലിവർപൂൾ പരിശീലകൻ റാഫ ബെനിറ്റസിനെ പരിശീലകൻ ആയി എത്തിക്കാൻ ലെസ്റ്റർ സിറ്റി ശ്രമം തുടങ്ങി. ബ്രണ്ടൻ റോജേഴ്‌സിന് പകരക്കാരനായി മുൻ റയൽ മാഡ്രിഡ്, വലൻസിയ, ന്യൂകാസ്റ്റിൽ യുണൈറ്റഡ്, എവർട്ടൺ പരിശീലകനെ എത്തിക്കാൻ ആണ് അവരുടെ ശ്രമം. സ്പാനിഷ് പരിശീലകനും ആയി നിലവിൽ ലെസ്റ്റർ ചർച്ചകൾ തുടങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.

റാഫ

നേരത്തെ മുൻ ലീഡ്സ് യുണൈറ്റഡ് പരിശീലകൻ ജെസ്സെ മാർഷിനെ ലെസ്റ്റർ നിയമിക്കും എന്നു വാർത്തകൾ ഉണ്ടായിരുന്നു എങ്കിലും നിലവിൽ അമേരിക്കൻ പരിശീലകൻ ലെസ്റ്റർ പരിശീലകൻ ആവില്ല എന്നുറപ്പാണ്. നിലവിൽ തുടർ പരാജയങ്ങളും ആയി 19 സ്ഥാനത്ത് നിൽക്കുന്ന മുൻ പ്രീമിയർ ലീഗ് ജേതാക്കൾ എന്ത് വില കൊടുത്തും തരം താഴ്ത്തൽ ഒഴിവാക്കാനുള്ള ശ്രമം ആണ് നടത്തുന്നത്. അതിനു ബെനിറ്റസിന്റെ അനുഭവസമ്പത്ത് ഗുണമാവും എന്നാണ് അവരുടെ പ്രതീക്ഷ.