നിലവിലെ സീസൺ അവസാനിക്കും വരെ താൽക്കാലിക പരിശീലകൻ ആയി ഡീൻ സ്മിത്തിനെ കൊണ്ടു വരാൻ ലെസ്റ്റർ സിറ്റി ശ്രമം എന്നു സൂചനകൾ. നിലവിൽ ലെസ്റ്റർ മുൻ ആസ്റ്റൺ വില്ല, നോർവിച് സിറ്റി, ബ്രന്റ്ഫോർഡ് പരിശീലകനും ആയുള്ള ചർച്ചയുടെ അവസാന ഘട്ടത്തിൽ ആണെന്ന് ‘ദ അത്‌ലറ്റിക്’ റിപ്പോർട്ട് ചെയ്യുന്നു.
നേരത്തെ സ്പാനിഷ് പരിശീലകൻ റാഫ ബെനിറ്റസും ആയി ലെസ്റ്റർ സിറ്റി ചർച്ചകൾ നടത്തിയത് ആയി വാർത്തകൾ വന്നിരുന്നു. എന്നാൽ നിലവിൽ വലിയ പുരോഗതി ഈ ചർച്ചകളിൽ ഉണ്ടായില്ല എന്നാണ് റിപ്പോർട്ട്. മുമ്പ് ആസ്റ്റൺ വില്ലക്ക് പ്രമോഷൻ നേടി നൽകിയ ശേഷം ആദ്യ സീസണിൽ അത്ഭുതകരമായി ടീമിനെ പ്രീമിയർ ലീഗിൽ നിലനിർത്തിയ ഡീൻ സ്മിത്തിന്റെ പരിചയം വലിയ തരം താഴ്ത്തൽ ഭീഷണി നേരിടുന്ന ലെസ്റ്റർ സിറ്റിക്ക് ഗുണമാവും എന്നാണ് പ്രതീക്ഷ.