പരിശീലകൻ സ്റ്റീവ് കൂപ്പറെ ലെസ്റ്റർ സിറ്റി പുറത്താക്കി

Wasim Akram

തങ്ങളുടെ പരിശീലകൻ സ്റ്റീവ് കൂപ്പറെ ലെസ്റ്റർ സിറ്റി പുറത്താക്കി. കഴിഞ്ഞ മത്സരത്തിൽ ഇന്നലെ ചെൽസിയോട് 2-1 പരാജയപ്പെട്ട ശേഷം നിലവിൽ ലീഗിൽ തരം താഴ്ത്തൽ ഭീഷണി നേരിടുന്ന ലെസ്റ്റർ 16 സ്ഥാനത്ത് ആണ്. 12 കളികളിൽ നിന്നു 10 പോയിന്റുകൾ മാത്രമാണ് ലെസ്റ്ററിന്റെ സമ്പാദ്യം.

ലെസ്റ്റർ സിറ്റി

മോശം പ്രകടനങ്ങൾ തന്നെയാണ് ഇംഗ്ലീഷ് പരിശീലകന്റെ പുറത്താക്കലിന് കാരണം. സ്റ്റീവ് കൂപ്പറിന്റെ സഹപരിശീലകരും അദ്ദേഹത്തിന് ഒപ്പം ക്ലബ് വിടും. നിലവിൽ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ്, എവർട്ടൺ, വെസ്റ്റ് ഹാം പരിശീലകൻ ഡേവിഡ് മോയസ്, മുൻ ചെൽസി, ബ്രൈറ്റൺ പരിശീലകൻ ഗ്രഹാം പോട്ടർ എന്നിവരിൽ ഒരാൾ ലെസ്റ്റർ പരിശീലകൻ ആവും എന്നാണ് സൂചന.